കുറ്റിപ്പുറം: രാജ്യത്താകെ ഏകീകൃത ഡ്രൈവിങ് ടെസ്റ്റ് നടപ്പാക്കുന്നതിന് മുന്നോടിയ ായി ഏർപ്പെടുത്തുന്ന ‘സാരഥി’ സോഫ്റ്റ്വെയർ സംസ്ഥാനത്ത് ഡിസംബർ 18 മുതൽ സമ്പൂർണമാ യി നടപ്പാക്കും. നേരത്തേ ആലപ്പുഴ ജില്ലയിൽ നടപ്പാക്കിയ പദ്ധതി മലപ്പുറം ജില്ലയിൽ വ്യാഴാഴ്ച മുതലാണ് നടപ്പിൽ വരിക.
ജില്ലകൾക്കനുവദിച്ച സമയപരിധി ഡിസംബർ 18 വരെയാണ്. ഈ സംവിധാനം വരുന്നതോടെ മലപ്പുറം ജില്ലയിൽ വ്യാഴാഴ്ച മുതൽ പഴയ സോഫ്റ്റ്വെയറിൽ ലേണിങ്ങിന് അപേക്ഷിക്കാനാകില്ല. ഇതുവരെ അപേക്ഷിച്ച് ലേണിങ് എഴുതാത്തവർക്ക് നിശ്ചിതസമയം വരെ പഴയ സംവിധാനത്തിൽ തുടരാം. പുതിയ സംവിധാനം വരുന്നതോടെ ഓട്ടോറിക്ഷക്കുള്ള ലൈസൻസ് ടെസ്റ്റ് ഇല്ലാതാകും. പുതിയ സംവിധാനത്തിൽ ലേണിങ് പരീക്ഷയുടെ കാലാവധി തീർന്നാൽ പിന്നീട് പരീക്ഷ എഴുതാതെ പുതുക്കി ലഭിക്കും.
മാത്രമല്ല, അപേക്ഷ ഫോമുകളില്ലാതെ കടലാസ് രഹിത രീതിയാണെന്ന പ്രത്യേകതയുമുണ്ട്. രേഖകളും മെഡിക്കൽ സർട്ടിഫിക്കറ്റുകളും അപേക്ഷകൻ ഓൺലൈനായി അപ്ലോഡ് ചെയ്താൽ ലേണിങ് തീയതി തെരഞ്ഞെടുത്ത് ഫീസ് ഓൺലൈനായി അടക്കണം. അപേക്ഷകൾ ഏതെങ്കിലും കാരണത്താൽ നിരസിച്ചാൽ അക്കാര്യം അപേക്ഷകെൻറ മൊബൈലിലേക്ക് മെസേജായി വരും.
നിലവിലെ ടെസ്റ്റ് രീതിയിൽനിന്ന് വ്യത്യസ്തമായി പ്രയാസമേറിയ ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. സംവിധാനം പരിചയപ്പെടുത്താൻ മോട്ടോർ വാഹനവകുപ്പ് മാതൃക പുറത്തിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.