ന്യൂഡൽഹി: ഡീസൽ എൻജിനുകളുടെ മലിനീകരണ വിവാദവുമായി ബന്ധപ്പെട്ട് വോക്സ്വാഗൺ ഇന്ത്യ100 കോടി രൂപ പിഴയായി കെട് ടിവെക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ്. മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാന്‍ കൃത്രിമം കാട്ടിയ ക േസിലാണ് വോക്സ്വാഗന് 171.34 കോടി പിഴ വിധിച്ചിരിക്കുന്നത്. ജനുവരി 18നകം വോക്സ്വാഗണ് ഇന്ത്യയോട് 100 കോടി രൂ പ പിഴ കെട്ടിവെക്കാനാണ് നിര്‍ദേശം. പിഴ അടക്കാത്ത പക്ഷം കമ്പനിയുടെ മാനേജിങ് ഡയറക്ടറെ അറസ്റ്റു ചെയ്യുമെന്നും ഇന്ത്യയിൽ വോക്സ്വാഗണുളള സ്വത്ത് കണ്ടുകെട്ടുമെന്നും ഹരിത ട്രിബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയുയര്‍ത്തി വോക്സ്വാഗണ് കാറുകള്‍ വിറ്റെന്ന കണ്ടത്തലിനെ തുടര്‍ന്നാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച നാലംഗ സമിതി വൻ തുക പിഴ ഇൗടാക്കി ഉത്തരവിറക്കിയത്. ജനുവരി 18 നകം നൂറുകോടി രൂപ പിഴ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ കമ്പനി കെട്ടിവെയ്ക്കണമെന്ന് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയെല്‍ നിര്‍ദ്ദേശിച്ചു.
2015 സെപ്തംബറിലാണ് കമ്പനിയെ പിടിച്ച കുലുക്കിയ മലിനീകരണ വിവാദം ഉണ്ടായത്. മലിനീകരണ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ 11 മില്യൺ ഡീസൽ വാഹനങ്ങളിൽ സോഫ്റ്റ്വെയർ ഘടിപ്പിച്ചുവെന്ന ആരോപണം വോക്സ്വാഗൺ സമ്മതിക്കുകയായിരുന്നു. 2016ൽ ഇൗ കുറ്റത്തിന് 25 ബില്യൺ ഡോളർ വോക്സ്വാഗൺ പിഴയായി ഒടുക്കിയിരുന്നു.
അനുവദനീമായ അളവിലും നാല്‍പതിരട്ടി നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളുന്ന കാറുകളിലാണ് സോഫ്റ്റ്വെയറുകൾ ഘടിപ്പിച്ച് മലിനീകരണ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.