ന്യൂഡൽഹി: ഉൽസവകാലത്ത് കാർ വിൽപന ഉയരുമെന്നാണ് പ്രതീക്ഷയെന്ന് മാരുതി സുസുക്കി. മൺസൂണിെൻറ അവസാനത്തോടെ സ് ഥിതി മെച്ചപ്പെടുമെന്നാണ് കരുതുന്നത്. ചെറുകാറുകളിൽ നിന്ന് ഡീസൽ എൻജിൻ ഒഴിവാക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്നാക്കം പോകില്ലെന്നും മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ അറിയിച്ചു.
കാറുകൾക്കായുള്ള നിരവധി അന്വേഷണങ്ങൾ ഡീലർഷിപ്പുകളിൽ വരുന്നുണ്ട്. സർക്കാർ നികുതി കുറക്കുകയാണെങ്കിൽ അത് വാഹന മേഖലക്ക് കൂടുതൽ ഗുണമാകുമെന്നും അദ്ദേഹം പ്രതികരിച്ചു. സാമ്പത്തിക രംഗത്ത് കടുത്ത പ്രതിസന്ധി മൂലം വാഹനവിൽപന കുറയുേമ്പാഴാണ് മാരുതി എക്സിക്യൂട്ടീവ് ഡയറക്ടറുടെ പ്രസ്താവന.
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതിയുടെ ലാഭത്തിൽ 27.3 ശതമാനത്തിെൻറ കുറവാണ് കഴിഞ്ഞ സാമ്പത്തികപാദത്തിൽ രേഖപ്പെടുത്തിയത്. സാമ്പത്തിക രംഗത്തെ പ്രതിസന്ധിയാണ് മാരുതിക്ക് വിനയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.