ഡിസൈനിലടക്കം കാതലായ മാറ്റങ്ങൾ വരുത്തി ഹ്യൂണ്ടായിയുടെ ഹാച്ച്ബാക്ക് െഎ20 2018 വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. കാറിെൻറ ടെസ്റ്റ് നടത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പുതിയ ചിത്രങ്ങളിൽ നിന്ന് കാറിെൻറ ഡിസൈനിനെ കുറിച്ച് ഏകദേശം രൂപം മനസിലാക്കാൻ സാധിക്കും.
പുതിയ കാറിൽ ഗ്രില്ല് കുറച്ച് കൂടി വലുതാക്കിയാണ് കമ്പനി ഡിസൈൻ ചെയ്തിരിക്കുന്നത്. എഡ്ജുകൾ ഷാർപ്പറാണ്. ഫ്രണ്ട് ബംബറും കമ്പനിയൊന്ന് അഴിച്ച് പണിതിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള ഹെഡ്ലൈറ്റും ഡേ ടൈം റണ്ണിങ് ലൈറ്റുകളുമാണ് മുൻവശത്തെ പ്രധാന പ്രത്യേകതകൾ.
പിൻവശത്ത് പുതിയ ടെയിൽ ഗേറ്റും, ടെയിൽ ലൈറ്റും നൽകിയിരിക്കുന്നു. രൂപമാറ്റം വരുത്തിയ റിയർ ബംബറിൽ ഫോഗ്ലാമ്പുകളും ഇണക്കി ചേർത്തിട്ടുണ്ട്. എൻജിനിൽ മാറ്റങ്ങളൊന്നും വരുത്താൻ ഹ്യൂണ്ടായി തയാറായിട്ടില്ല. ഡീസൽ എൻജിന് മാനുവൽ ട്രാൻസ്മിഷനും പെട്രോൾ എൻജിന് മാനുവൽ, ഒാേട്ടാമേറ്റ് ട്രാൻസ്മിഷനുകളും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.