21ാം നൂറ്റാണ്ടിൽ മാരുതിയുടെ മോഡലുകൾക്കൊപ്പം മധ്യവർഗ ഇന്ത്യക്കാരെൻറ കാറായിരുന്നു സാൻട്രോ. ഹ്യുണ്ടായിക്ക് ഇന്ത്യൻ വിപണിയിൽ സ്വാധീനം ഉറപ്പിക്കാൻ സഹായിച്ച മോഡലുകളിലൊന്ന്. എന്നാൽ 2014ൽ കമ്പനി കാറിനെ വിപണിയിൽ നിന്ന് പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ വർഷം തന്നെ സാൻട്രോ തിരിച്ചെത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇപ്പോഴാണ് ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത വരുന്നത്. പുതിയ റിപ്പോർട്ടുകളനുസരിച്ച് 2018 മധ്യത്തോടെ കാർ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പുതിയ വെർണയുടെ ലോഞ്ചിങ് സമയത്ത് കമ്പനി സി.ഇ.ഒ വൈ.കെ.കൂ ആണ് പുതിയ ഹാച്ച്ബാക്ക് പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുന്നത്. അടിമുടി പുതിയ രൂപത്തിൽ പിറവിയെടുത്ത സാൻട്രോയാകും പുതിയ ഹാച്ച്ബാക്കെന്നാണ് സൂചന.
ടോൾ ബോയ് ഡിസൈൻ അടിസ്ഥാനമാക്കിയാണ് ഹ്യൂണ്ടായ് സാൻട്രോയെ ആദ്യം വിപണിയിലെത്തിച്ചത്. എന്നാൽ ഫ്ലുയിഡിക് ഡിസൈനാവും പുതുതായി പുറത്തിറങ്ങുന്ന മോഡലിനുണ്ടാവുക. ഒാേട്ടാമാറ്റിക് മാനുവൽ ട്രാൻസ്മിഷനുകളിൽ പുതിയ കാർ വിപണിയിലെത്തും. നേരത്തെ കമ്പനി അവതരിപ്പിച്ച മോഡലുകളേക്കാൾ നീളവും വീതിയും പുതിയ കാറിന് കൂടുതലായിരിക്കും. 1/1.6 ലിറ്റർ എഞ്ചിൻ വേരിയൻറുകളിലാവും കാറെത്തുക. 4 മുതൽ 6 ലക്ഷം വരെയായിരിക്കും വില.
സാൻട്രോ പിൻവലിച്ചതിനെ തുടർന്നാണ് ഹ്യുണ്ടായ് ഇയോൺ, െഎ10, ഗ്രാൻഡ് െഎ10 എന്നീ മോഡലുകൾ വിപണിയിൽ അവതരിച്ചത്. എങ്കിലും സാൻട്രോയോടുള്ള പ്രണയം വാഹനപ്രേമികൾ അവസാനിപ്പിച്ചിരുന്നില്ല. നിലവിൽ െഎ10നെ ഹ്യുണ്ടായ് വിപണിയിൽ നിന്ന് പിൻവലിക്കുകയാണ്. ഇൗ സാഹചര്യത്തിൽ ഇയോണിനും ഗ്രാൻഡ് െഎ10ന് ഇടയിലുള്ള വിടവ് നികത്തുക എന്നത് കമ്പനിയെ സംബന്ധിച്ചടുത്തോളം നിർണായകമാണ്. ഇതാണ് സാൻട്രോയെ വീണ്ടും വിപണിയിലെത്തിക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.