ഇലക്ട്രിക് വാഹനങ്ങളിലേക്ക് ലോകം അതിവേഗം ചുവടുവെക്കുകയാണ്. ഇൗ മാറ്റത്തെ കാണാതെ മുന്നോട്ട് പോകാൻ കേരളത്തിന് സാധിക്കില്ല. ഇത് മനസിലാക്കി വിപുലമായ പദ്ധതികളാണ് ഇലക്ട്രിക് വാഹനങ്ങൾക്കായി ധനമന്ത്രി തോമസ് െഎസക് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. 2020 ആകുേമ്പാഴേക്കും 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലെത്തിക്കാനാണ് സർക്കാർ ശ്രമം.
ഇ-ഒാേട്ടായിൽ 1125 രൂപ ലാഭിക്കാം
കേരളത്തിലെ സാധാരണക്കാരെൻറ വാഹനമായ ഒാേട്ടായെ ഇലക്ട്രിക്കാക്കാനും ബജറ്റിൽ നിർദേശങ്ങളുണ്ട്. ഇലക്ട്രിക് ഒാേട്ടാറിക്ഷകൾക്ക് സബ്സിഡി നൽകിയാവും ലക്ഷ്യം കൈവരിക്കുക. വരും വർഷങ്ങളിൽ പ്രധാന നഗരങ്ങളിൽ ഇലക്ട്രിക് ഒാേട്ടാകൾ മാത്രമാവും ഉണ്ടാവുക. ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ് നൽകാനും ബാറ്ററി മാറ്റിവെക്കുന്നതിനുള്ള പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാനും നിർദേശമുണ്ട്.
ഇലക്ട്രിക് ഒാേട്ടാകൾക്ക് നികുതിയിളവ് വരുന്നതോടെ തൊഴിലാളികൾക്ക് ലാഭം 1125 രൂപ. പുതുതായി വാങ്ങുന്ന ഇ-ഒാേട്ടാകളുടെ രജിസ്ട്രേഷൻ സമയത്ത് ആദ്യ അഞ്ചുവർഷത്തേക്ക് 50 ശതമാനം നികുതിയിളവാണ് ബജറ്റിൽ പ്രഖ്യാപിച്ചിച്ചത്. ഡീസൽ, പെട്രോൾ ഒാേട്ടാകൾക്ക് അഞ്ചുവർഷത്തേക്ക് 2250 രൂപയാണ് ചെലവ്. ഇലക്ട്രിക് ഒാേട്ടാകൾ ഒഴികെയുള്ള മറ്റ് ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുേമ്പാൾ ആദ്യ അഞ്ച് വർഷ നികുതിയിൽ 25 ശതമാനത്തിെൻറ ഇളവും അനുവദിച്ചിട്ടുണ്ട്.
ശബരിമല സീസൺ കാലത്ത് സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസ് സേവനം വ്യാപിപ്പിക്കും. തിരുവനന്തപുരം നഗരത്തിൽ കെ.എസ്.ആർ.ടി.സി പൂർണമായും ഇലക്ട്രിക്ക് സംവിധാനത്തിലേക്ക് മാറ്റുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
ഫിറ്റ്നസ്: പിഴ ഒഴിവാക്കിയത് ആശ്വാസം
തിരുവനന്തപുരം: നോൺട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കൽ വൈകലിന് കേന്ദ്രമേർപ്പെടുത്തിയ കനത്തപിഴ ഒഴിവാക്കിയത് വാഹന ഉടമകൾക്ക് ആശ്വാസമാകും. വൈകുന്ന ഒാരോ ദിവസവും 50 രൂപയാണ് പിഴ. ഇതിനുപകരം കേരള മോേട്ടാർ വാഹനച്ചട്ടത്തിൽ മുമ്പ് ഏർപ്പെടുത്തിയ തുക നേരിയ വർധനയോടെ നടപ്പാക്കാനാണ് തീരുമാനം. ഇത് പ്രകാരം വൈകുന്ന ദിവസത്തിന് പകരം ഒരോ മാസത്തിനും 200-300 രൂപയാകും പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.