ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ കിരീടം വെക്കാത്ത രാജാക്കൻമാരാണ് റോയൽ എൻഫീൽഡ്. ഹൃസ്വ-ദീർഘ ദൂരയാത്രകളിൽ ഒരുപോലെ എൻഫീൽഡ് ബൈക്കുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, എൻഫീൽഡിെൻറ പെരുമക്ക് കോട്ടം തട്ടുന്ന വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിക്കുന്നത്. റോയൽ എൻഫീൽഡിനെ അനായസം കെ.ടി.എം ബൈക്ക് കയറ് കെട്ടി വലിക്കുന്ന വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലുടെ വ്യാപകമായി പ്രചരിക്കുന്നത്.
ഇരുദിശകളിലേക്കായി നിർത്തിയ എൻഫീൽഡ് സ്റ്റാൻഡേർഡ് 360 കെ.ടി.എം ആർ.സി 390 ആണ് വിഡിയോയിൽ ഉള്ളത്. പരസ്പരം കയറ് കൊണ്ട് ബന്ധിപ്പിച്ച് ബൈക്കുകൾ ഇരു ദിശകളിലേക്ക് ഒാടിക്കാൻ ശ്രമിക്കുന്നതാണ് വിഡിേയായിൽ. ഇൗ ശ്രമത്തിൽ എൻഫീൽഡിനെയും വീഴ്ത്തി കെ.ടി.എം അനായാസം മുന്നോട്ട് കുതിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
നേരത്തെ എൻഫീൽഡിെൻറ വിപണി ലക്ഷ്യമിട്ട് ബജാജ് ഡോമിനറും രംഗത്തെത്തിയിരുന്നു. നിരവധി പരസ്യങ്ങളിലുടെ ഡോമിനർ എൻഫീൽഡിനെ കളിയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.