വാഹന രജിസ്ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് ഫീസ് കുത്തനെ കൂട്ടി

തിരുവനന്തപുരം: മോട്ടോര്‍ വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് ഫീസും കുത്തനെ കൂട്ടി. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന മുഴുവന്‍ ഫീസിലും അനേകം ഇരട്ടി വര്‍ധനയാണ് വരുത്തിയത്. 2016 ഡിസംബര്‍ 29 മുതല്‍ ഇതിന് പ്രാബല്യമുണ്ട്. 
ഇവക്കുപുറമെ, സംസ്ഥാന സര്‍ക്കാര്‍ വിവിധ സേവനങ്ങള്‍ക്ക് 50 രൂപ മുതല്‍ 240 രൂപ വരെ ഫീസ് ഈടാക്കുന്നുണ്ട്. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല. വെള്ളിയാഴ്ചയാണ് കേന്ദ്രത്തില്‍നിന്ന് നിരക്ക് വര്‍ധിപ്പിച്ച അറിയിപ്പ് ലഭിച്ചത്. വന്‍ ബാധ്യതയാണ് ഇതുമൂലം വാഹന ഉടമകള്‍ക്ക് വരുക. 
നിലവില്‍ 30 രൂപയായിരുന്ന ലേണേഴ്സ് ലൈസന്‍സ് ഫീസ് 100 രൂപയാക്കി. അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റ് 500ല്‍നിന്ന് 1000 രൂപയാക്കി.  വിവിധ രജിസ്ട്രേഷനുകളും ലൈസന്‍സുകളും വൈകിയാല്‍ ഓരോ മാസത്തിനും പിഴ ഈടാക്കും. ഡ്രൈവിങ് സ്കൂളുകളുടെ ലൈസന്‍സ് ഫീസും വാഹന രജിസ്ട്രേഷന്‍ ഫീസും കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇളവുള്ള സമയത്തിനുശേഷം ഡ്രൈവിങ് ലൈസന്‍സ് പുതുക്കലിന് അപേക്ഷിക്കാന്‍ 300 രൂപയാക്കി. താമസിക്കുന്ന ഓരോ വര്‍ഷത്തിനും 1000 രൂപ വീതം നല്‍കണം. സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സ് നല്‍കുന്ന സ്ഥലങ്ങളില്‍ 200 രൂപ അധികം ഈടാക്കും. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കലിന് അപേക്ഷ വൈകിയാല്‍ മോട്ടോര്‍ സൈക്കിളിന് മാസത്തിന് 300 രൂപ വീതവും മറ്റുള്ള നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ മാസം 500 രൂപ വീതവും നല്‍കണം. 
Tags:    
News Summary - license, vehicle registration fee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.