ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഫ്രാങ്ക്ഫർട്ട് പൊലീസ് സ്റ്റേഷനിൽ 1997ൽ 56കാരെൻറ പരാതി ലഭിച്ചു. കാർ മോഷണം പോയെന്നായിരുന്നു പരാതി. പൊലീസ് നിരവധി തവണ അന്വേഷിച്ചിട്ടും കാർ കണ്ടെത്താനായില്ല. എന്നാൽ, 20 വർഷങ്ങൾക്കുശേഷം ഉദ്യോഗസ്ഥർ കാർ കണ്ടെടുത്തു. കാർ ആരും മോഷ്ടിച്ചിരുന്നില്ല. 20 വർഷം മുമ്പ് പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് തന്നെ കാർ ഉണ്ടായിരുന്നു. ആ സ്ഥലം മറന്നുപോയതിനെതുടർന്ന് കാർ മോഷണംപോയതായി ഇദ്ദേഹം തെറ്റിദ്ധരിക്കുകയായിരുന്നു.
ഇടിച്ചുപൊളിക്കാൻ തീരുമാനിച്ച പഴയ വ്യവസായകെട്ടിടത്തിെൻറ ഗാരേജിൽ നിന്നാണ് കാർ കണ്ടെത്തിയത്. കെട്ടിടം പൊളിക്കാനുള്ള ശ്രമത്തിനിടെ കാർ ശ്രദ്ധയിൽപെട്ടതിനെതുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മോഷണം പോയെന്ന പരാതിയിൽ പറയുന്ന കാറാണെന്ന് പൊലീസ് കണ്ടെത്തിയത്. ഉടമസ്ഥനായ 76 കാരൻ മകളുടെ കൂടെയാണ് പൊലീസിൽ നിന്ന് കാർ വാങ്ങാൻ എത്തിയത്. കാർ പ്രവർത്തനക്ഷമമായിരുന്നില്ല. ഉപയോഗിക്കാത്തതുമൂലം തുരുമ്പുപിടിച്ച് പൊളിഞ്ഞുതുടങ്ങിയിരുന്നു.
ജർമനിയിൽ ആദ്യമായല്ല വാഹനം മറന്നുവെച്ചശേഷം മോഷണം പോയതായി പരാതി ലഭിക്കുന്നതും പിന്നീട് വർഷങ്ങൾക്കുശേഷം കണ്ടെത്തുന്നതും. മ്യൂണിക്കിൽ പാർക്കിങ്സ്ഥലത്ത് സ്കൂട്ടർ വെക്കുകയും സ്ഥലം മറന്നുപോയതിനാൽ പൊലീസിൽ പരാതിനൽകിയശേഷം രണ്ടു വർഷം കഴിഞ്ഞ് സ്കൂട്ടർ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.