മാരുതി ഡീസൽ കാറുകളുടെ വില കുറച്ചു

മാരുതി ഡീസൽ കാറുകളുടെ വില കുറച്ചു

വാഹനവിപണിയിലെ മാന്ദ്യം മറികടക്കാൻ മാരുതി സുസുക്കി ഡീസൽ കാറുകളുടെ വില 5,000 രൂപ വരെ കുറച്ചു. സ്വിഫ്റ്റ്, ബലേനോ, ഡി സയർ, ടൂർ എസ്, വിറ്റാര ബ്രെസ്സ, എസ്-ക്രോസ് എന്നി മോഡലുകളുടെ വിലയാണ് കുറച്ചത്. ആൾട്ടോ 800, ആൾട്ടോ കെ 10, സെലെറിയോ, ഇഗ്നിസ് എന്നിവയുടെ വിലയും കുറച്ചിട്ടുണ്ട്. ഇന്ന് മുതൽ രാജ്യത്തുടനീളം പുതിയ വിലകളിൽ കാറുകൾ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

നിലവിലുള്ള കമ്പനികൾക്ക് കോർപ്പറേറ്റ് നികുതി നിരക്ക് 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി സർക്കാർ കുറച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്. കഴിഞ്ഞ ആഗസ്റ്റിൽ വൻമാന്ദ്യം ആണ് നേരിട്ടത്. 31.5 ശതമാനം വിൽപനയിൽ ഇടിവ് സംഭവിച്ചിരുന്നു. പല പ്രമുഖ വാഹന നിർമ്മാണ കമ്പനികളും നിർമ്മാണം തൽക്കാലത്തേക്ക് നിർത്തിവെച്ചിരുന്നു.

Tags:    
News Summary - Maruti Suzuki Baleno, Dzire, Swift, Vitara Brezza, S-Cross: Price of diesel variants reduced by Rs 5,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.