ന്യൂഡൽഹി: ഉപയോഗിക്കുന്ന ഇന്ധനത്തിൻ്റെ അടിസ്ഥാനത്തിൽ വാഹനങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന കളർ സ്റ്റിക്കറുകളിൽ രാജ്യവ്യാപകമാക്കാൻ നിർദേശിച്ച് സുപ്രീംകോടതി. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പ്രസ്താവം. ജസ്റ്റിസുമാരായ എ.എസ് ഓഖ, എ.ജി.മസീഹ് എന്നിവരടങ്ങിയ ബെഞ്ച് പദ്ധതിയുടെ കർശനമായ നിർവഹണത്തിന് ഊന്നൽ നൽകി.
ദേശീയ തലസ്ഥാന മേഖലക്ക് (എൻ.സി.ആർ) അപ്പുറത്തുള്ള സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വായു മലിനീകരണത്തെ ചെറുക്കുന്നതിന് വാഹനങ്ങൾക്ക് ഹോളോഗ്രാം അടിസ്ഥാനമാക്കിയുള്ള കളർ കോഡഡ് സ്റ്റിക്കറുകൾ നടപ്പിലാക്കേണ്ടതിൻ്റെ പ്രാധാന്യം സുപ്രീംകോടതി അടിവരയിട്ടു. ഉത്തരവുകൾ പാസാക്കുന്നത് കൊണ്ട് മാത്രം പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും കളര്‍ കോഡുകള്‍ നടപ്പിലാക്കണമെന്നും ഹോളോഗ്രാമുകള്‍ക്കും കളര്‍ കോഡിങ്ങിനും അതിന്റേതായ നേട്ടമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
2018ൽ അവതരിപ്പിച്ച ഈ പദ്ധതി, റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം നിർദേശിക്കുകയും സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. പെട്രോൾ, സി.എൻ.ജി എന്നിവ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇളം നീല സ്റ്റിക്കറുകളും എൻ.സി.ആറിലെ ഡീസൽ വാഹനങ്ങൾക്ക് ഓറഞ്ച് സ്റ്റിക്കറുകളും ഇതിൽ ഉൾപ്പെടുന്നു. ഈ സ്റ്റിക്കറുകളിലൂടെ രജിസ്ട്രേഷൻ തീയതി, ഇന്ധന തരം എന്നിവ അടിസ്ഥാനമാക്കി വാഹനങ്ങൾ തിരിച്ചറിയാൻ അധികാരികളെ സഹായിക്കുന്നു.
2018ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം 2020 ഓഗസ്റ്റ് മുതല്‍ ഹൈ സെക്യൂരിറ്റി രജിസ്ട്രഷന്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ക്ക് കളര്‍ കോഡുള്ള സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 5,500 രൂപ പിഴയും ഈടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.