ഹ്യൂണ്ടായിയുടെ ഡിസൈനും ടി.വി.എസിന്റെ പരിചയസമ്പത്തും ഒരുമിക്കുന്നു; അണിയറയിൽ ഒരുങ്ങുന്നത് പുതിയ ഇലക്ട്രിക് ത്രീ-വീലർ

ഹ്യൂണ്ടായ് ഇന്ത്യ, ടി.വി.എസ് മോട്ടോറുമായി കൈകോർത്ത് ഒരു പുതിയ ഇലക്ട്രിക് ത്രീ-വീലർ വികസിപ്പിക്കാനൊരുങ്ങുതായി റിപ്പോർട്ട്. ഡിസൈൻ, എഞ്ചിനീയറിങ് എന്നിവയുടെ ചുമതല ഹ്യൂണ്ടായിക്കായിരിക്കും. സംയുക്ത നീക്കത്തോടെ ഇന്ത്യയിൽ അതിവേഗം വളരുന്ന ലാസ്റ്റ്-മൈൽ മൊബിലിറ്റി സ്പേസിലേക്ക് പ്രവേശിക്കാൻ ഹ്യൂണ്ടായിക്കായേക്കും.

രണ്ട് ബ്രാൻഡുകളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജർമൻ ബ്രാൻഡുമായുള്ള ഇരുചക്രവാഹന നിർമാണ ടൈ-അപ്പിന് കീഴിൽ ഇന്ത്യൻ കമ്പനിക്ക് ബി.എം.ഡബ്ല്യു ആർക്കിടെക്ചറിലേക്ക് പ്രവേശനം ലഭിക്കുന്നത് പോലെ, ഹ്യൂണ്ടായിയുടെ മൈക്രോ-മൊബിലിറ്റി വെഹിക്കിൾ ആർക്കിടെക്ചറും ടി.വി.എസുമായി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നാൽ, പുറത്തുവരുന്ന വാർത്തകളോട് ഇരുകമ്പനികളും പ്രതികരിച്ചിട്ടില്ല. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ആശയം പങ്കുവെക്കുമെന്നാണ് കരുതുന്നത്.


 

Tags:    
News Summary - Hyundai may partner with TVS for new electric three wheeler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.