ന്യൂഡൽഹി: ഭാരത് മൊബിലിറ്റി എക്സ്പോയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ബി.എം.ഡബ്ല്യൂ ഇന്ത്യ. മിനി കൂപ്പർ S JCW, ബി.എം.ഡബ്ല്യൂ X3, ബി.എം.ഡബ്ല്യൂ R 1300 GS എന്നിവയാണ് ജനുവരി 17 മുതൽ 22 വരെ ന്യൂഡൽഹിയിൽ നടക്കുന്ന എക്സ്പോയിൽ അവതരിപ്പിക്കുക.
സ്പോർട്സ് ആക്ടിവിറ്റി വാഹനമായ ആയ X3 നാലാം തലമുറയിൽ ആധുനിക സാങ്കേതികവിദ്യയും ഉയർന്ന നിലവാരം പുലർത്തുന്ന രൂപകൽപനയുമാണ് സ്വീകരിച്ചിട്ടുള്ളത്. ശ്രദ്ധേയമായ ഒരു പുതിയ പുറംഭാഗവും ക്വിക്ക് സെലക്ടിനൊപ്പം ബി.എം.ഡബ്ല്യൂവിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം 9 ഫീച്ചർ ചെയ്യുന്ന ആധുനിക ക്യാബിനും ഉണ്ട്.
ഏറ്റവും പുതിയ ബി.എം.ഡബ്ല്യു ആർ 1300 ജി.എസ് അഡ്വഞ്ചർ പുറത്തിറക്കി ബി.എം.ഡബ്ല്യു മോട്ടോറാഡും തലപ്പൊക്കം കാണിക്കും. ത്രില്ലിംഗ് ട്രാക്ക് പെർഫോമൻസിനായി ബി.എം.ഡബ്ല്യു നിർമിച്ച സൂപ്പർ സ്‌പോർട് മോട്ടോർസൈക്കിളുകളിൽ ഒന്നായ പുതിയ ബി.എം.ഡബ്ല്യു എസ് 1000 ആർ.ആർ അവതരിപ്പിക്കുന്നത് ഇതിന് അനുബന്ധമാണ്.
മിനിയുടെ സിഗ്‌നേച്ചർ ഡിസൈൻ ഭാഷയും സ്‌പോർട്ടി JCW ഘടകങ്ങളും സംയോജിപ്പിക്കുന്ന ഒരു പ്രത്യേക MINI Cooper S ജോൺ കൂപ്പർ വർക്ക്സ് (JCW) പാക്ക് പുറത്തിറക്കിക്കൊണ്ട് മിനി ഇന്ത്യയും ആവേശത്തിനൊപ്പം ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.