ന്യൂഡൽഹി: വിൽപ്പനക്കെത്തി അഞ്ച് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റുകൾ പിന്നിട്ട് ഡിസയറിെൻറ ജൈത്ര യാത്ര. കഴിഞ്ഞ മെയ് 16നാണ് പുതിയ ഡിസയർ ഇന്ത്യൻ വിപണിയിലെത്തിയത്. നാല് മീറ്റർ താഴെയുള്ള വിഭാഗത്തിൽ എതിരാളികളില്ലാതെയാണ് ഡിസയറിെൻറ ജൈത്രയാത്ര തുടരുന്നത്.
സെഡാൻ വി. പെട്രോൾ, ഡീസൽ വേരിയൻറുകളിൽ അഞ്ച് സ്പീഡ് ഒാേട്ടാമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളോടെയാണ് ഡിസയർ വിപണയിലെത്തിച്ചിരുന്നത്. 1.2 ലിറ്റർ, 4 സിലിണ്ടര്‍ 83 ബി.എച്ച്.പി പെട്രോള്‍, 1.3 ലിറ്റര്‍ 4 സിലിണ്ടര്‍ 75 ബിഎച്ച്പി ഡീസൽ എന്നിവയാണ് എൻജിനുകൾ.
പഴയ ഡിസയർ കാഴ്ചയിൽ ഒരു സുന്ദരനായിരുന്നു എന്ന് ഉറപ്പിച്ച് പറയാനാവില്ല. എന്നാൽ, പുതിയ മോഡൽ അങ്ങനെയല്ല. ആധുനിക കാലത്തിന് ഇണങ്ങുന്ന രൂപവും അഴകും ഗാംഭീര്യവുമാണ് മാരുതി ഡിസയറിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതും ചുരുങ്ങിയ കാലത്തിനുള്ളിൽ വിൽപനയിൽ ബഹുദൂരം മുന്നിലെത്താൻ ഡിസയറിനെ സഹായിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.