ഇക്കോ നിർത്തില്ല; സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ച്​ വീണ്ടുമെത്തും

ഇക്കോ നിർത്തുമെന്ന അഭ്യൂഹങ്ങൾക്ക്​ വിരാമമിട്ട്​ മാരുതി സുസുക്കി. ബി.എസ്​ 6 നിലവാരത്തിലേക്ക്​ വാഹനങ്ങൾ മാറുന്നതോടെ ഇന്ത്യയിൽ ഇക്കോയുടെ ഉൽപാദനം മാരുതി നിർത്തിയേക്കുമെന്ന്​ വാർത്തകളുണ്ടായിരുന്നു. എന്നാൽ, സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ച്​ ഇക്കോ വീണ്ടും എത്തുമെന്നാണ്​ റിപ്പോർട്ട്​.

ഡ്രൈവർ എയർബാഗ്​, റിവേഴ്​സ്​ പാർക്കിങ്​ സെൻസർ, സീറ്റ്​ബെൽറ്റ്​ റിമൈൻഡർ, ഹൈ സ്​പീഡ്​ വാണിങ്​ സിസ്​റ്റം എന്നിവയെല്ലാമാണ്​ ഇക്കോയിൽ പുതുതായി ഉൾപ്പെടുത്തുക. ഡിസൈനിലോ മെക്കാനിക്കൽ ഫീച്ചറിലോ മാറ്റമുണ്ടാകില്ല.

1.2 ലിറ്റർ ഫോർ സിലിണ്ടർ പെ​ട്രോൾ എൻജിനാണ്​ ഇക്കോയുടെ ഹൃദയം. 73 ബി.എച്ച്​.പി പവർ 6000 ആർ.പി.എമ്മിലും 101 എൻ.എം ടോർക്ക്​ 3000 ആർ.പി.എമ്മിലും എൻജിൻ നൽകും. ഇക്കോയുടെ ഏഴ്​ സീറ്റ്​ വേരിയൻറിൽ സി.എൻ.ജി ഓപ്​ഷനുമുണ്ടാകും.

Tags:    
News Summary - Maruti Suzuki Eeco spotte- Hotwheesls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.