മുംബൈ: മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ 2020ൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. കഴിഞ്ഞമാസം ഇലക്ട്രിക് കാർ പുറത്തിറക്കുന്നത് സംബന്ധിച്ച് സുസുക്കിയും ടോയോേട്ടായും ധാരണയിലെത്തിയിരുന്നു. ഇരുവരും ചേർന്ന് പുറത്തിറക്കുന്ന ഇലക്ട്രിക് കാറുകൾ മാരുതിയുടെ ഡീലർഷിപ്പുകൾ വഴി വിറ്റഴിക്കും. 2030ൽ പൂർണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
സുസുക്കിയും ടോയോേട്ടായും ചേർന്നുള്ള കൂട്ടുകെട്ട് മാരുതിക്ക് ഗുണമാവുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി ചെയർമാൻ ആർ.സി ഭാർഗവ പ്രതികരിച്ചു. രണ്ട് കമ്പനികൾക്കും ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനുള്ള സാേങ്കതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ, മാരുതി ഇതിൽ കാര്യമായി മുന്നോട്ട് പോയിട്ടില്ല. ഇത് ഇലക്ട്രിക് വാഹനങ്ങൾ എന്ന ലക്ഷ്യം മുന്നിൽ കാണുന്ന ഇന്ത്യൻ വാഹനവിപണിക്ക് തിരിച്ചടിയാവും. തിരിച്ചടി മറികടക്കാൻ സുസുക്കിയും ടോയോേട്ടായും തമ്മിലുള്ള കൂട്ടുകെട്ട് മാരുതിയെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വർധിച്ചു വരുന്ന മലിനീകരണം മുന്നിൽകണ്ട് ഇലക്ട്രിക് വിപണിയിലേക്ക് ചുവടുവെക്കാനാണ് ഇന്ത്യൻ വാഹനലോകം ലക്ഷ്യമിടുന്നത്. നിലവിൽ മഹീന്ദ്രയാണ് ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്ന പ്രധാന കമ്പനി. വൈകാതെ തന്നെ മറ്റ് കമ്പനികളും ഇത്തരം വാഹനങ്ങൾ പുറത്തിറക്കാനാണ് ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.