പെർഫോമൻസ് കാർ വിഭാഗമായ എ.എം.ജിയിൽ പുതിയ കരുത്തനെ കൂടി കൂട്ടിച്ചേർത്ത് മെഴ്സിഡിസ്. മെഴ്സിഡീസ് എ.എം.ജി സ ി 43 എന്ന മോഡലാണ് പുതുതായി ബെൻസ് നിരയിലേക്ക് എത്തിയത്. ഇതോടെ എ.എം.ജി കരുത്തിൽ പുറത്തിറങ്ങുന്ന മെഴ്സിഡെസ് കാറുകളുടെ എണ്ണം 15 ആയി.
3.0 ലിറ്റർ വി 6 ബിടർബോ എൻജിനാണ് മെഴ്സിഡീസിെൻറ ഇൗ രണ്ട് ഡോർ കൂപേയുടെ ഹൃദയം. 390 എച്ച്.പിയാണ് പരമാവധി കരുത്ത്. 520 എൻ.എമ്മാണ് ടോർക്ക്. 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ കേവലം 4.7 സെക്കൻഡ് മതിയാകും. ഏകദേശം 75 ലക്ഷം രൂപയാണ് എ.എം.ജി കരുത്തിലെത്തുന്ന പുതിയ മെഴ്സിഡീസ് കാറിെൻറ വില.
മൾട്ടിബീം എൽ.ഇ.ഡി ഹെഡ്ലൈറ്റ്, ചുവന്ന നിറത്തിലുള്ള സീറ്റ്ബെൽറ്റുകൾ, 5 സ്പോക്ക് എ.എം.ജി അലോയ് വീലുകൾ, പാനരോമിക് സൺറൂഫ് തുടങ്ങിയവയാണ് എ.എം.ജി സി 43െൻറ സവിശേഷതകൾ. സുരക്ഷക്കായി പെഡ്സ്ട്രിയൻ പ്രൊട്ടക്ഷൻ ബോണറ്റ്, പ്രീ സേഫ് സിസ്റ്റം, ആക്ടീവ് പാർക്കിങ് അസിസ്റ്റ് എന്നിവയെല്ലാം അധികമായി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.