മുംബൈ: സർക്കാരിെൻറ നോട്ട് പിൻവലിക്കൽ തീരുമാനം മൂലം ഇന്ത്യയിൽ ഇൗ വർഷം കമ്പനിയുടെ വിൽപ്പന ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്ന് മെഴ്സിഡെസ് ബെൻസ് ഇന്ത്യ സി.ഇ.ഒ റോണാൾഡ് ഫോൾഗർ പറഞ്ഞു.
2016ൽ 13,502 കാറുകളാണ് മെഴ്സിഡെസ് ഇന്ത്യയിൽ വിറ്റത്. എന്നാൽ ലക്ഷ്യം വെച്ചത് അതിനേക്കാളേറെ കാറുകൾ വിൽക്കാനായിരുന്നു. എന്നാൽ നോട്ട് പിൻവലിക്കൽ തീരുമാനം മൂലം ലക്ഷ്യം പൂർത്തികരിക്കാൻ കഴിഞ്ഞില്ലെന്നും റൊണാൾഡ് ഫോൾഗർ പറഞ്ഞു. നോട്ട് പിൻവലിക്കൽ തീരുമാനത്തെ അനുകൂലിക്കുന്നതായും അത് ഭാവിയിൽ ഗുണകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം കാർ വിപണിയിൽ നിരവധി വെല്ലുവിളികളുണ്ടായിരുന്നു. എന്നാൽ അടുത്ത വർഷം കാർ വ്യവസായത്തിന് ഗുണകരമാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇൗ വർഷം പല പ്രശ്നങ്ങൾ മൂലം കാർ വാങ്ങാതിരുന്ന ഉപഭോക്താകൾക്ക് അടുത്ത വർഷം വിപണിയിലേക്ക് തിരിച്ചെത്തുമെന്നും ഇതും വിപണിക്ക് ഗുണകരമാവുമെന്നും ഫോൾഗർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.