എം.പി.വി ശ്രേണിയിലെ മാരുതിയുടെ തുറുപ്പ് ചീട്ടാണ് എർട്ടിഗ എന്ന മോഡൽ. എം.പി.വി വിപണിയിൽ താരങ്ങൾ ഏറെയുണ്ടായിട്ടും തരക്കേടില്ലാത്ത വിൽപന എർട്ടിഗക്കുണ്ട്. എന്നാൽ 2012ൽ പുറത്തിറങ്ങിയ എർട്ടിഗയുടെ രൂപം പഴഞ്ചനാണെന്ന് മാരുതിക്ക് തോന്നാൻ തുടങ്ങിയിരിക്കുന്നു. ഇൗ പഴഞ്ചൻ രൂപത്തിൽ നിന്ന് മാറി അടിമുടി ന്യൂ ജെൻ ലുക്കിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് എർട്ടിഗ. മാരുതിയുടെ പുതിയ സെവൻ സീറ്റർ എസ്.യു.വിയുടെ ചിത്രങ്ങൾ ഇതിനകം പുറത്ത് വന്നു കഴിഞ്ഞു. ഇൗ എസ്.യു.വി എർട്ടിഗയാണെന്നാണ് വാർത്തകൾ.
2018ലാവും പരിഷ്കരിച്ച എർട്ടിഗ വിപണിയിലേക്ക് എത്തുക. ലൈറ്റ് വെയ്റ്റ് പ്ലാറ്റ്ഫോമിലാവും രൂപകൽപ്പന. ഇത് കൂടുതൽ ഇന്ധനക്ഷമത കാറിന് നൽകും. മുൻ മോഡലുമായി താരത്മ്യം ചെയ്യുേമ്പാൾ നീളക്കുടതലുണ്ടാവും. എന്നാൽ, മറ്റ് മാറ്റങ്ങളെ കുറിച്ച് റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. ഗ്രേറ്റർ നോയിഡയിലെ എക്സ്പ്രസ് ഹൈവേയിൽ കാർ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിെൻറ ചിത്രങ്ങളാണ് നിലവിൽ ഒാേട്ടാമൊബൈൽ വെബ്സൈറ്റുകൾ പുറത്ത് വിട്ടിരിക്കുന്നത്.
1.3 ലിറ്റർ മൾട്ടി–ജെറ്റ് ഡീസൽ എൻജിനും 1.4 ലിറ്റർ കെ സിരീസ് പെട്രോൾ എൻജിനിലുമാവും പുതിയ എർട്ടിഗ വിപണിയിലെത്തുക. 1.5 ലിറ്റർ എൻജിനും കാറിലുണ്ടാവുമെന്ന് റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.