ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗണ് 500 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രിബ്യൂണൽ. മലിനീകരണ പരിശോധനകള ിൽ കൃത്രിമം കാണിച്ചതിനാണ് പിഴ. രണ്ട് മാസത്തിനകം പിഴയടക്കാൻ ഹരിത ട്രിബ്യുണൽ നിർദേശിച്ചിട്ടുണ്ട്.
2018 നവംബർ 16ലെ ഉത്തരവനുസരിച്ച് 100 കോടി രൂപ ഫോക്സ്വാഗണോട് ഹരിത ട്രിബ്യൂണൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ വീഴ്ച വരുത്തിയ കമ്പനിയുടെ നടപടിയേയും ട്രിബ്യൂണൽ വിമർശിച്ചു.
കഴിഞ്ഞ നവംബറിലാണ് ഡീസൽ കാറുകളിൽ ഫോക്സ്വാഗൺ കൃത്രിമം നടത്തിയതായി കണ്ടെത്തിയത്. തുടർന്ന് കമ്പനിയോട് 100 കോടി കെട്ടിവെക്കാൻ നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.