പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ ഉദ്ദേശ്യമില്ല -ഗഡ്കരി

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ സർക്കാറിന് ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മ ന്ത്രി നിധിൻ ഗഡ്കരി. കയറ്റുമതിയിലും തൊഴിൽ നൽകുന്നതിലും രാജ്യത്തെ ഓട്ടോമൊബൈൽ മേഖലക്കുള്ള പ്രാധാന്യം സർക്കാറിന് അറിയാമെന്നും ഗഡ്കരി പറഞ്ഞു. ഇന്ത്യൻ ഓട്ടോമൊബൈൽ നിർമാതാക്കളുടെ സംഘടനയായ എസ്.ഐ.എ.എമ്മിന്‍റെ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

4.5 ലക്ഷം കോടിയുടെ ഓട്ടോമൊബൈൽ മേഖലയാണ് ഇന്ത്യയുടേത്. വളരെയേറെ തൊഴിലവസരവും കയറ്റുമതിയും മേഖലയിലുണ്ട്. പക്ഷേ, നിലവിൽ സർക്കാർ ചില പ്രതിസന്ധികൾ നേരിടുന്നു. ക്രൂഡ് ഓയിലിന്‍റെ ഇറക്കുമതി വിലയാണ് പ്രധാന പ്രതിസന്ധി. രണ്ടാമത് മലിനീകരണവും മൂന്നാമത് റോഡ് സുരക്ഷയുമാണെന്നും ഗഡ്കരി പറഞ്ഞു.

മലിനീകരണം പ്രധാന പ്രശ്നമായി മാറുന്ന സാഹചര്യത്തിൽ മറ്റ് ഇന്ധനമാർഗങ്ങളിലേക്ക് മാറുന്നത് പരിഗണിക്കണം. അന്തരീക്ഷ മലിനീകരണത്തിന് വാഹനങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഗഡ്കരി പറഞ്ഞു.

Tags:    
News Summary - Nitin Gadkari Says Govt Has No Intention Of Banning Petrol Or Diesel Vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.