ന്യൂഡൽഹി: പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനിമുതൽ ഇൻഷുറൻസ് പുതുക്കി നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി. ഇൻഷുറൻസ് നൽകുന്നതിന് പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ഇൻഷുറൻസ് കമ്പനികൾക്ക് സുപ്രീംകോടതി നിർദേശം നൽകി. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ റോഡിലിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തി വായു മലിനീകരണം കുറക്കുന്നതിനായാണ് പുതിയ നിർദേശം. ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പുക പരിശോധന സർട്ടിഫിക്കറ്റ് നൽകുന്നതിൽ കൃത്രിമത്വം നടക്കുന്നുണ്ടോ എന്നറിയാൻ എല്ലാ മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങളിലും ദേശീയ തലത്തിൽ ഒരു റിയൽ ടൈം ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്നും കോടതി പറഞ്ഞു. ദേശീയ തലസ്ഥാന മേഖലയിെല എല്ലാ പെട്രോൾ പമ്പുകളിലും മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങൾ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ഗതാഗത മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു. ഇതിന് നാലാഴ്ച സമയവും കോടതി അനുവദിച്ചു.
പരിസ്ഥിതി പ്രവർത്തകൻ എം.സി മേത്ത നൽകിയ പൊതുതാത്പര്യ ഹരജിയെ തുടർന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി നൽകിയ നിർേദശങ്ങൾ പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.