മുംബൈ: ഇരുചക്രവാഹന വിപണയിൽ നിലവിൽ തരംഗം തീർക്കുന്നത് ഒാേട്ടാമാറ്റിക് സ്കൂട്ടുറുകളാണ്. രാജ്യത്തെ ആകെ ഇരുചക്രവാഹന വിപണിയുടെ 36 ശതമാനവും കൈയടക്കിയിരിക്കുന്ന ഇവ വർഷങ്ങളായി വൻ മുന്നേറ്റമാണ് ഇന്ത്യൻ വാഹന വിപണയിൽ നടത്തുന്നത്. സ്ത്രീകൾ കൂടുതലായി ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതും നഗരത്തിരക്കിൽ ഗിയർലെസ്സ് സ്കൂട്ടറുകൾക്ക് സ്വീകാര്യത ലഭിച്ചതും മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്.
2012ൽ ഇന്ത്യയിൽ 19 ശതമാനമായിരുന്നു സ്കൂട്ടറുകളുടെ വിപണി വിഹിതം. 110 സി.സി ബൈക്കുകളാണ് 47 ശതമാനം വിഹിതത്തോടെ അന്ന് വിപണി അടക്കി ഭരിച്ചിരുന്നത്. എന്നാൽ 2017െൻറ തുടക്കത്തിൽ സ്കൂട്ടറുകളുടെ വിപണി വിഹിതം 32 ശതമാനമായി വർധിക്കുകയും ബൈക്കുകളുടേത് 37 ശതമാനമായി കുറയുകയും ചെയ്തു. നിലവിൽ ഒരു ശതമാനത്തിെൻറ മാത്രം വ്യത്യാസമാണ് സ്കൂട്ടറുകളും ബൈക്കുകളും തമ്മിലുള്ളത്. വരും വർഷങ്ങളിൽ സ്കൂട്ടറുകൾ ബൈക്കുകളെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തുമെന്നും പ്രവചനമുണ്ട്.
63 ശതമാനം വിപണി വിഹിതത്തോടെ ഹോണ്ടയാണ് വിൽപ്പനയിൽ മുന്നിൽ. കഴിഞ്ഞ മാസം ഇരുചക്രവാഹന വിപണിയിൽ 89 ശതമാനവും വിറ്റഴിച്ചത് ഹോണ്ടയുടെ സ്കൂട്ടറുകളാണ്. ഇന്ത്യൻ വാഹന വിപണിയിൽ പരിണാമത്തിന് തുടക്കം കുറിച്ചത് ഹോണ്ടയാണ്. നിലവിൽ ഇന്ത്യയിലെ ബൈക്കുകളെ മറികടിക്കുന്ന പ്രകടനമാണ് ഹോണ്ട കാഴ്ച വെക്കുന്നതെന്ന് കമ്പനി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.