സിംഗപ്പൂർ: അടുത്ത വർഷം മുതൽ സിംഗപ്പൂരിൽ കാർ വിൽപനക്ക് സമ്പൂർണ നിരോധനം. സ്വകാര്യ വാഹനങ്ങൾക്കുള്ള നിയന്ത്രണം ശക്തമാക്കുന്നതിെൻറ ഭാഗമായാണ് നടപടി. 2018ൽ രാജ്യത്ത് പുതുതായി ഒരു കാറും മോേട്ടാൾ സൈക്കിളും പോലും വിൽക്കരുതെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പൊതുഗതാഗതം ശക്തിപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്ത് നിലവിൽതന്നെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് ഏറെ നിയന്ത്രണമുണ്ട്. അസാധാരണമാം വിധം കാറുകൾക്ക് വില വർധിപ്പിച്ചും ഇവ ഉപയോഗിക്കാനുള്ള ലൈസൻസ് സങ്കീർണമാക്കിയുമാണ് സമ്പന്നമെങ്കിലും ചെറുതായ രാജ്യത്തെ വാഹനപ്പെരുപ്പത്തെ സർക്കാർ നേരിടുന്നത്. ടൊയോട്ട കൊറോള പോലുള്ള ജനകീയമായ വാഹനങ്ങൾ നിരത്തിലിറക്കാൻ അരക്കോടിയിലേറെ ഇന്ത്യൻ രൂപയാണ് സിംഗപ്പൂരിൽ ചെലവ്. അമേരിക്കയിൽ പോലും ഇതിെൻറ നാലിലൊന്ന് മാത്രമാണ് ചെലവ്.
രാജ്യത്ത് നിലവിലുള്ളതിനെക്കാൾ 0.25 ശതമാനം പുതിയ വാഹനങ്ങൾക്ക് മാത്രമാണ് ഒരു വർഷം നിരത്തിലിറങ്ങാനാവുക. ഇതാണ് ഇപ്പോൾ പൂജ്യം ശതമാനമായി കുറച്ചിരിക്കുന്നത്. കർശനമായ ഇത്തരം നിയന്ത്രണങ്ങൾ കാരണം മറ്റ് ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് സിംഗപ്പൂരിൽ ട്രാഫിക് കുരുക്കുകൾ കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.