ഇന്ത്യയി​ലെ സ്​ത്രീകൾക്ക്​ ഏറ്റവും ഇഷ്​ടപ്പെട്ട കാർ

ന്യൂഡൽഹി: നിരവധി കാർ കമ്പനികളും മോഡലുകളും ഇന്ത്യൻ വിപണിയിൽ നിലവിൽ ഉണ്ട്​. ഇതിൽ സ്​ത്രീകൾക്ക്​ ഏറ്റവും പ്രിയപ്പെട്ട മോഡലേതാണ്​ ചോദിച്ചാൽ ഉത്തരം പറയുക ബുദ്ധിമുട്ടാകും. സ്​കൂട്ടറുകളുടെ കാര്യത്തിലാണെങ്കിൽ ഗിയർലെസ്സ്​ സ്​കൂട്ടറുകളായിരിക്കും സ്​​ത്രീകൾക്ക്​ പ്രിയപ്പെട്ടതായി ഉണ്ടാവുക. 

 കാറുകളിൽ സ്​ത്രീകൾക്ക്​ ഏറ്റവും പ്രിയപ്പെട്ട ബ്രാൻറും മോഡലും സംബന്ധിച്ച്​ സർവേ നടത്തിയിരിക്കുകയാണ്​ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രിമോൺ ഏഷ്യ എന്ന കമ്പനി. 2017 വുമൺ ഒാ​േട്ടാമോട്ടീവ്​ ബൈയേഴ്​സ്​ സ്​റ്റഡി എന്ന പേരിലാണ്​ കമ്പനി സർവേ നടത്തിയിരിക്കുന്നത്​.

രാജ്യത്തെ 28 നഗരങ്ങളിലായി 21 മുതൽ 45 വയസുവരെ പ്രായമുള്ള 3945 വനിതകളെ പ​െങ്കടുപ്പിച്ചാണ്​ സർവേ നടത്തിയത്​. സർവേ റിപ്പോർട്ട്​ പ്രകാരം മിഡ്​സൈസ്​ സെഡാൻ ഹോണ്ട സിറ്റിയാണ്​ സ്​ത്രീകൾക്ക്​ ഏറ്റവും പ്രിയപ്പെട്ട കാർ. ഫോക്​സ്​വാഗൺ പോളോ രണ്ടാം സ്ഥാനം നേടിയപ്പോൾ നിസാൻ മൈക്ര മൂന്നാം സ്ഥാനത്തെത്തി.

എന്നാൽ ബ്രാൻറ്​ വാല്യു മാത്രം പരിഗണിക്കുകയാണെങ്കിൽ ഫോക്​സ്​ വാഗൺ കാറുകൾക്കാണ്​ ഒന്നാം സ്ഥാനം. സർവീസിങ്ങിൽ നിസാനും വിൽപനാനന്തര സേവനത്തിൽ ടോയോട്ടയും മുന്നിലെത്തി.

Tags:    
News Summary - Surevey to find women favourite car-Hotwheels news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.