ഹാരിയറിന്​ ഉള്ളിലെന്ത്​? ഉത്തരം നൽകി ടാറ്റ

വാഹന​ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്​.യു.വിയാണ്​ ടാറ്റ ഹാരിയർ. ​ഹ്യുണ്ടായിയുടെ ക്രേറ്റക്കുൾപ്പ ടെ ഹാരിയർ വെല്ലുവിളി ഉയർത്തുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. ഡിസംബറോടെ ഇന്ത്യൻ നിരത്തുകളിൽ ഹാരിയർ എത്തുമെന്നാണ്​ ഇപ്പോൾ ലഭിക്കുന്ന സൂചന. എസ്​.യു.വി എത്തുന്നതിന്​ മുന്നോടിയായി എക്​സ്​റ്റീരിയർ ചിത്രങ്ങൾ ടാറ്റ പുറത്തുവിട്ടിരുന്നു. ഇപ്പോൾ, ഇൻറീരിയറിലെ സവിശേഷതകൾ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്​ കമ്പനി. ഇതിനായി ടീസർ വീഡിയോയാണ്​ പുറത്ത്​ വിട്ടിരിക്കുന്നത്​.

8.8 ഇഞ്ച്​ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം ഹാരിയറിലുണ്ടാവുമെന്ന്​ ഉറപ്പായി​. ഡ്യുവൽ ടോണിലാണ്​ ഡാഷ്​ ബോർഡ്​. ഗ്രേ, ബ്രൗൺ നിറങ്ങളുടെ സംയോജനം ഡാഷ്​ ബോർഡിൽ കാണാം. മൾട്ടി ഫംങ്​ഷണൽ ത്രീ സ്​പോക്​ സ്​റ്റിയറിങ്​ വീലിന്​ പുതിയ ഡിസൈൻ നൽകിയിരിക്കുന്നു. ഡാഷ്​ബോർഡിൽ ബട്ടനുകളുടെ എണ്ണം പരാമവധി കുറച്ചിട്ടുണ്ട്​. എ.സി വ​െൻറുകൾക്ക്​ ചുറ്റും ക്രോം ആവരണവും ഉൾക്കൊള്ളിച്ചിട്ടുണ്ട്​.

നാവിഗേഷൻ, ബ്ലൂടുത്ത്​, റിവേഴ്​സ്​ കാമറ ഡിസ്​പ്ലേ, മിറർ ലിങ്ക്​, ആൻഡ്രോയിഡ്​ ഒാ​േട്ടാ, ആപ്പിൾ കാർ പ്ലേ എന്നീ സംവിധാനങ്ങൾ ഉ​ൾക്കൊള്ളുന്നതാണ്​ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം​. ഹാർമാ​​െൻറ ഒാഡിയോ സിസ്​റ്റമാണ്​ നൽകിയിരിക്കുന്നത്​. 2.0 ലിറ്റർ 4 സിലിണ്ടർ എൻജിനാണ്​ ഹാരിയറിന്​ ചലിപ്പിക്കുക. 140 ബി.എച്ച്​.പി പരമാവധി കരുത്ത്​. ആറ്​ സ്​പീഡ്​ ഒാ​േട്ടാമാറ്റിക്​ മാനുവൽ ട്രാൻസ്​മിഷനാണ്​ ഉൾ​പ്പെടുത്തിയിരിക്കുന്നത്​.

Tags:    
News Summary - Tata Harrier Interior Teased Ahead of Launch-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.