കാലിഫോർണിയ: എന്ത് ചെയ്യുേമ്പാഴും അതിലൊരു വ്യത്യസ്തത വേണമെന്ന് നിർബന്ധമുള്ള കമ്പനിയാണ് ആപ്പിൾ. ഇൗ ചിന്ത തന്നെയാണ് ടെക്ലോകത്തെ കിരീടം വെക്കാത്ത രാജാവാക്കി ആപ്പിളിനെ മാറ്റുന്നതും. ഡ്രൈവറില്ല കാറുകളെ കുറിച്ച് നിരവധി കമ്പനികൾ ഗവേഷണം നടത്തുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തമായി ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ആപ്പിൾ. കമ്പനി സി.ഇ.ഒ ടിം കുക്കാണ് ഡ്രൈവറില്ല കാറിെൻറ ഗവേഷണം നടത്തുന്നുവെന്ന വിവരം സ്ഥിരീകരിച്ചത്.
ജൂൺ 5ന് ബ്ലൂബെർഗ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ ഡ്രൈവറില്ല കാറിെൻറ ഗവേഷണത്തിലാണ് തങ്ങളെന്ന് ടിം കുക്ക് പറഞ്ഞു. ഇതുവരെ സൃഷ്ടിക്കപ്പെട്ടതിൽ വച്ച് ഏറ്റവും മികച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സിസ്റ്റമാവും വാഹനത്തിലുപയോഗിക്കുക . ബുദ്ധിമുേട്ടറിയ കാര്യമാണെങ്കിലും ഇത് യാഥാർഥ്യമാക്കാൻ കഴിയുമെന്ന് തന്നെയാണ് വിശ്വാസമെന്ന് കുക്ക് പറഞ്ഞു.
ഡ്രൈവറില്ല കാറുകളുടെ സാധ്യത മനസിലാക്കി പല പ്രമുഖ വാഹന നിർമാതാക്കളും ഇത് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ബി.എം.ഡബ്ളിയു, ഫിയറ്റ് എന്നിവയെല്ലാം ഡ്രൈവറില്ല കാറുകൾക്കായുള്ള ഗവേഷണങ്ങളുടെ മുൻപന്തിയിലുണ്ട്. ടെക്നോളജി ഭീമൻമാരായ ഗൂഗിൾ ഇൗ രംഗത്ത് ഏറെ മുന്നോട്ട് പോയി കഴിഞ്ഞു. ഇൗ സാഹചര്യത്തിലാണ് ടൈറ്റാൻ എന്ന രഹസ്യനാമത്തിൽ 2014ൽ ആപ്പിൾ ഡ്രൈവറില്ല കാറുകൾക്കായുള്ള ഗവേഷണം ആരംഭിക്കുന്നത്.
ഇൗ വർഷം ഏപ്രിലിൽ ഡ്രൈവറില്ല കാറുകൾ റോാഡിൽ ടെസ്റ്റ് ചെയ്യുന്നതിനുള്ള അനുമതി ആപ്പിളിന് ലഭിച്ചതായി വാർത്തകളുണ്ടായിരുന്നു. കാലിഫോർണിയിയിലെ മോേട്ടാർ വാഹന വകുപ്പാണ് അനുമതി നൽകിയത്. പുറത്ത് വരുന്ന വാർത്തകളുനസരിച്ച് ഇൗ വർഷം അവസാനത്തോടെ ആപ്പിൾ കാറുകളുടെ പരീക്ഷണം നടത്തുമെന്നാണ് സൂചന. എന്തായാലും വാഹനലോകം കാത്തിരിക്കുകയാണ് ടെക് ലോകത്തിെൻറ തലവര മാറ്റിമറിച്ച കണ്ടെത്തലുകൾ നടത്തിയ ആപ്പിളിൽ നിന്ന് മറ്റൊരു അത്ഭുതത്തിനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.