ഇന്ത്യൻ ജനതക്ക് മൈലേജുള്ള കാറുകളോടാണ് പ്രിയം. എത്രയൊക്കെ ഫീച്ചറുകൾ കുത്തിനിറച്ച് കാർ പുറത്തിറക്കിയാ ലും എത്ര മൈലേജ് ലഭിക്കുമെന്നാണ് ശരാശരി ഇന്ത്യക്കാരൻ ചോദിക്കുക. അതുകൊണ്ട് ഇന്ത്യൻ വിപണിയിൽ മൈലേജുള്ള കാറ ുകൾ പുറത്തിറക്കാനാണ് ആഗോള നിർമാതാക്കൾ വരെ ശ്രമിക്കുന്നത്. ഹൈബ്രിഡ് സാേങ്കതിക വിദ്യ കൂടി ഇണക്കിച്ചേർത് ത് മൈലേജിൽ മുമ്പിലെത്താനാണ് ഇവരുടെ ശ്രമം. മൈലേജിൽ മുൻപന്തിയിലുള്ള ചില ഇന്ത്യൻ കാറുകളെ പരിചയപ്പെടാം.
ഡിസയർ
2017ലാണ് ഡിസറയിെൻറ പരിഷ്കരിച്ച പതിപ്പിനെ മാരുതി പുറത്തിറക്കിയത്. ഏകദേശം 30000 പ്രതിമാ സ യൂണിറ്റുകളുടെ വിൽപനയുമായി ഇന്ത്യൻ വിപണിയിൽ സ്വാധീനമുറപ്പിക്കാനും ഡിസയറിന് കഴിഞ്ഞിട്ടുണ്ട്. ഡിസൈനിലെ പു തുമകൾക്കുമപ്പുറം മൈലേജിലും അദ്ഭുതങ്ങൾ ഒളിപ്പിച്ചാണ് 2017ൽ ഡിസയർ അവതരിച്ചത്. ലിറ്ററിന് ഏകദേശം 28.40 കിലോമീറ്ററാണ് ഡിസയറിെൻറ ഡീസൽ പതിപ്പിെൻറ എ.ആർ.െഎ സാക്ഷ്യപ്പെടുത്തിയ മൈലേജ്.
സ്വിഫ്റ്റ്
ഡിസയറിന് പിന്നാലെ സ്വിഫ്റ്റിെൻറ പരിഷ്കരിച്ച പതിപ്പും മാരുതി പുറത്തിറക്കിയിരുന്നു. ഫിയറ്റിെൻറ 1.3 ലിറ്റർ ഡി.ഡി.െഎ.എസ് എൻജിനുമായിട്ടായിരുന്നു സ്വിഫ്റ്റിെൻറ വരവ്. ഏകദേശം 28.4 തന്നെയാണ് സ്വിഫ്റ്റിെൻറയും മൈലേജ്.
സിയാസ്
ഡിസയറിന് മുമ്പ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള കാറായിരുന്നു സിയാസ്. സ്മാർട്ട് ഹൈബ്രിഡ് വെക്കിൾ ടെക്നോളജി ഉപയോഗിച്ചാണ് സിയാസിെൻറ പ്രവർത്തനം. ഏകദേശം 28.09 കിലോ മീറ്ററാണ് സിയാസിെൻറ മൈലേജ്. നിലവിൽ1.5 ലിറ്റർ എൻജിനും സിയാസിനൊപ്പം എത്തിയിട്ടുണ്ട്.
ഹോണ്ട അമേസ്
2018ൽ പുറത്തിറങ്ങിയ മിഡ്സൈസ് സെഡാൻ ഹോണ്ട അമേസാണ് ഇന്ധനക്ഷമതയിൽ മുന്നിലുള്ള മറ്റൊരു കാർ. കൂടുതൽ സ്പോർട്ടിയായി സുരക്ഷ സംവിധാനങ്ങൾ വർധിപ്പിച്ചാണ് അമേസ് പുറത്തിറക്കുന്നത്. 1.5 ലിറ്റർ ഡീസൽ എൻജിനിൽ 27.40 കിലോ മീറ്ററാണ് അമേസിലെ മൈലേജ്.
ബലേനോ
മാരുതിയുടെ നെക്സ ഡീലർഷിപ്പിലുടെ പുറത്തിറങ്ങുന്ന കാറാണ് ബലേനോ. 27.39 കിലോ മീറ്ററാണ് ബലേനോയുടെ ഡീസൽ പതിപ്പിെൻറ മൈലേജ്. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ മൈലേജ് കൂടുതലുള്ള കാറുകളിലൊന്നാണ് ബലേനോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.