ജാപ്പനീസ് മോട്ടോർ വാഹന നിർമ്മാതാക്കളായ ടോയോട്ടയുടെ ബാഡ്ജിൽ പുറത്തിറങ്ങുന്ന മാരുതിയുടെ ബലേനോ ജൂ ൺ ആറിന് അവതരിപ്പിക്കും. ഗ്ലാൻസയെന്ന പേരിലാണ് ടോയോട്ട ബാഡ്ജിൽ പുറത്തിറങ്ങുന്ന ബലേനോയെത്തുകയെന്നത് ന േരത്തെ തന്നെ വ്യക്തമായിരുന്നു. ജൂൺ ആറിന് കാറിൻെറ വിലയുൾപ്പടെയുള്ള കാര്യങ്ങൾ ടോയോട്ട പ്രഖ്യാപിക്കും.
ബി.എസ് 6 നിലവാരത്തിലുള്ള 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് വി.വി.ടി പെട്രോൾ എൻജിൻ മാത്രമാണ് ഗ്ലാൻസക്കുണ്ടാവുക. 84 പി.എസ് പവറും 115 എൻ.എം ടോർക്കും എൻജിൻ നൽകും. അഞ്ച് സ്പീഡ് മാനുവലും സി.വി.ടിയുമായിരിക്കും ട്രാൻസ്മിഷൻ. രണ്ട് വകഭേദങ്ങളിലായിരിക്കും ഗ്ലാൻസ വിപണിയിലേക്ക് എത്തുക.
മുൻ വശത്തെ ഗ്രില്ലിലെ മാറ്റം ഒഴിച്ച് നിർത്തിയാൽ ബലേനോയുമായി താരത്മ്യം ചെയ്യുേമ്പാൾ ഗ്ലാൻസയിൽ കാര്യമായ മാറ്റങ്ങളില്ല. ഇൻറീരിയർ ഡിസൈനിലും ടോയോട്ട മാറ്റം വരുത്തിയിട്ടില്ല. ഇൻഫോടെയിൻമെൻറ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ എ.സി, മൾട്ടി ഫങ്ഷണൽ സ്റ്റിയറിങ് വീൽ എന്നിവ ഗ്ലാൻസയിലുമുണ്ട്.
സുരക്ഷക്കായി ഡ്യുവൽ എയർബാഗ്, എ.ബി.എസ്, ഇ.ബി.ഡി, ബ്രേക്ക് അസിസ്റ്റ്, റിയർ പാർക്കിങ് സെൻസർ, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ അടിസ്ഥാന വകഭേദത്തിൽ വരെ കമ്പനി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.