തിരുവനന്തപുരം: പുതിയ വാഹന നമ്പറിന് വില 5.25 ലക്ഷം. തിരുവനന്തപുരം ആര്.ടി. ഓഫിസില്‍ നടന്ന ലേലത്തില്‍ ‘കെ.എല്‍.01 സി.ഡി 1’ എന്ന നമ്പറാണ് 5.25 ലക്ഷം രൂപക്ക് കെ.എന്‍. മധുസൂദനൻ എന്നയാൾ പുതിയ ലാന്‍ഡ് ക്രൂയിസറിന് വേണ്ടി സ്വന്തമാക്കിയത്. നാലുപേരാണ് ഒന്നാം നമ്പര്‍ സ്വന്തമാക്കാന്‍ മത്സരിച്ചത്.
നാലുലക്ഷം രൂപവരെ മുടക്കാന്‍ തയാറായ തൊട്ടുപിന്നിലുള്ളയാളെക്കാള് 25,000 കൂടി നല്കി മധുസൂദനന് നമ്പര്‍ സ്വന്തമാക്കുകയായിരുന്നു. ലേലത്തുകക്കു പുറമേ, ഒരു ലക്ഷം രൂപകൂടി മുഖവിലയായി നല്‍കണം.
നാലുപേരും ഒരു ലക്ഷം രൂപ വീതം അടച്ചിരുന്നു. മൂന്നുപേരുടെ തുക തിരികെ നല്‍കും. സി.ഡി. ശ്രേണിയിലെ 565 വരെയുള്ള നമ്പറുകളാണ് ബുക്കിങ്ങിനുണ്ടായിരുന്നത്. ഇതില്‍ 31 ഫാന്‍സി നമ്പറുകള്‍ക്കായി 12.01 ലക്ഷം രൂപ ലേലത്തുകയായി ലഭിച്ചു.
സി.ഡി. 3 എന്ന നമ്പർ 1.16 ലക്ഷം രൂപ മുടക്കി ജോണ്സണ് വുഡ് ഇന്‍ഡസ്ട്രീസാണ് സ്വന്തമാക്കിയത്. 10,000 രൂപയായിരുന്നു ഇൗ നമ്പറിെൻറ മുഖവില. സി.ഡി. 7 നു വേണ്ടി നാലുപേര്‍ രംഗത്തുണ്ടായിരുന്നു. 96,000 രൂപക്ക് വി. അജയകുമാറാണ് സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.