ന്യൂഡല്‍ഹി: ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാ രാമന്‍. ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവുകള്‍ നൽകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
രാജ്യത്ത് ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് നടപ്പിലാക്കും. ഇതുപയോഗിച്ച് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യാം. ജലഗതാഗതത്തിനും വ്യോമയാനത്തിനും വികസന പദ്ധതികൾ നടപ്പാക്കും. ജലമാർഗമുള്ള ചരക്ക് ഗതാഗതം വർധിപ്പിക്കും.
റെയിൽവേ വികസനത്തിന് വൻ തുക നീക്കിവെക്കും. 2030 വരെയുള്ള കാലയളവിൽ 50 ലക്ഷം കോടി രൂപ ഇതിനായി ചെലവിടും. റെയില്‍വെ വികസനത്തിന് പി.പി.പി മാതൃക നടപ്പിലാക്കും. ഈ വര്‍ഷം 210 കിലോമീറ്റര്‍ മെട്രോ ലൈന്‍ സ്ഥാപിക്കുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.