ന്യൂയോർക്ക്: പ്രമുഖ ടാക്സി സേവനദാതാക്കളായ യൂബർ സ്വയം സഞ്ചരിക്കുന്ന കാർ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽഅവതരിപ്പിക്കാനൊരുങ്ങുന്നു. പീറ്റസ്ബർഗിലാണ് ആദ്യമായി ഇൗ സംവിധാനം കമ്പനി അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് കാർ സാൻഫ്രാൻസിസ്കോയിലേക്കും വ്യാപിപ്പിക്കാൻ യൂബർ ഒരുങ്ങുന്നത്.
കഴിഞ്ഞ ഒന്നര വർഷമായി സ്വയം സഞ്ചരിക്കുന്ന കാറിനായുള്ള പരീക്ഷണങ്ങൾ യൂബർ പിറ്റ്സ്ബർഗിൽ നടത്തുകയാണ്. ഇതിെൻറ തുടർച്ചയായാണ് പുതിയ കാർ സാൻഫ്രാൻസിസ്കോയിൽ അവതരിപ്പിക്കാൻ യൂബർ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി വോൾവോയുമായി യൂബർ ധാരണയിലെത്തി കഴിഞ്ഞു. വോൾവോ എക്സ് സി90 ആയിരിക്കും സാൻഫ്രാൻസിസ്കോയിൽ യൂബർ ടാക്സി സേവനത്തിനായി ഉപയോഗിക്കുക.
സ്വയം സഞ്ചരിക്കുന്ന കാറുകൾ വാഹന ലോകത്തെ പുതിയ ട്രെൻഡ് ആണ്. ഗൂഗിളും ഇല്ട്രോണിക് വാഹന നിർമാതാക്കളായ ടെസ്ലയും സ്വയം സഞ്ചരിക്കുന്ന കാറുകൾ അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.