ന്യൂയോർക്ക്: ലോകപ്രശ്സത ടാക്സി സേവനദാതാക്കളായ യൂബറിെൻറ ഡ്രൈവറില്ല കാർ അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് അരിസോണയിൽ ഡ്രൈവറില്ലകാർ മറ്റൊരു കാറുമായി കുട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ഡ്രൈവറില്ല കാറിെൻറ പരീക്ഷണം യൂബർ നിർത്തിവെച്ചു.
സെൽഫ് ഡ്രൈവിങ് മോഡിൽ കാറിെൻറ മുൻ സീറ്റിൽ ഒരു യാത്രക്കാരനുമായി സഞ്ചരിക്കുേമ്പാഴാണ് കാർ അപകടത്തിൽപ്പെട്ടതെന്ന് യൂബർ പ്രതിനിധി പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണങ്ങൾ നടന്ന് വരികയാണെന്നും യൂബർ അറിയിച്ചു. അപകടത്തിെൻറ പശ്ചാത്തലത്തിൽ സാൻഫ്രാൻസിസ്കോയിലെയും പിറ്റ്സ്ബർഗിലേയും ഡ്രൈവറില്ല കാറുകൾ താൽകാലികമായി പിൻവലിക്കുകയാണെന്നും യൂബർ പ്രസ്താവനിയിൽ പറഞ്ഞു.
വിപണിയിൽ ആദ്യം ഡ്രൈവറില്ല കാറുകൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു യൂബർ. അപകടത്തോടെ യൂബറിെൻറ ശ്രമങ്ങൾക്കാണ്തിരിച്ചടിയേറ്റത്. ഗൂഗിൾ ഉൾപ്പടെയുള്ള ടെക് ലോകത്തെ മറ്റ് പല കമ്പനികളും ഡ്രൈവറില്ല കാറുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. അവസാനമായി ടെസ്ലയാണ് ഡ്രൈവറില്ല കാറുകൾ വികസിപ്പിക്കുമെന്ന് അറിയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.