ഹാംബർഗ്: ഡീസൽ എൻജിനുകളുടെ മലിനീകരണ വിവാദവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ 3 ബില്യൺ യൂറോ(ഏകദേശം 24,000 കോടി) ചെലവ് വരുമെന്ന് വോക്സ്വാഗൺ. പ്രശ്നം കണ്ടെത്തിയ 2.01 ടി.ഡി.െഎ എൻജിനുകളുള്ള കാറുകൾ തിരിച്ച് വിളിച്ച് പുതിയ ഘടകങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കുന്നതിനാണ് ഇത്രയും തുക ചെലവാകുക.
വടക്കേ അമേരിക്കൻ രാജ്യങ്ങളിലെ കാറുകളാണ് തിരിച്ച് വിളിക്കുക. കൂടുതൽ സമയവും സാേങ്കതിക വിദ്യയും ആവശ്യമായി വരുന്ന പ്രവർത്തിയാണ് ഇതെന്ന് വോക്സ്വാഗൺ അറിയിച്ചു.
2015 സെപ്തംബറിലാണ് കമ്പനിയെ പിടിച്ച കുലുക്കിയ മലിനീകരണ വിവാദം ഉണ്ടായത്. മലിനീകരണ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ 11 മില്യൺ ഡീസൽ വാഹനങ്ങളിൽ സോഫ്റ്റ്വെയർ ഘടിപ്പിച്ചുവെന്ന ആരോപണം വോക്സ്വാഗൺ സമ്മതിക്കുകയായിരുന്നു. 2016ൽ ഇൗ കുറ്റത്തിന് 25 ബില്യൺ ഡോളർ വോക്സ്വാഗൺ പിഴയായി ഒടുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.