തിരുവനന്തപുരം: സൗകര്യപൂർവം നാം മറക്കുന്ന ആ അഞ്ച് സെക്കൻഡ് ജീവിതത്തിന് നൽകുന്നത് ആയുസ്സിെൻറ കവചമാകും. വാഹനം ഒാടിക്കാൻ പഠിക്കുമ്പോള്‍ പകർന്നുകിട്ടുന്ന സുരക്ഷയുടെ ആദ്യപാഠങ്ങളിലൊന്നാണ് സീറ്റ് ബെൽറ്റ്. പലപ്പോഴും െപാലീസ് െപറ്റിവീഴുമെന്ന പേടിക്കപ്പുറം മലയാളിയുടെ ദൈനംദിന യാത്രയിൽ സീറ്റ്ബെൽറ്റ് ധരിക്കലിന് സ്ഥാനമില്ല.
എന്നാൽ, അപകട മരണങ്ങളുടെ കാര്യത്തിൽ ഒട്ടുംപിറകിലല്ലാത്ത നമ്മുെട റോഡുകളിൽ മറക്കാൻ പാടില്ലാത്തതും വാഹനം ഒാടിക്കുന്നതിനു മുമ്പ് സീറ്റ്ബെൽറ്റ് അണിയാൻ നീക്കിവെക്കേണ്ട അഞ്ച് സെക്കൻഡാണ്. വയലിനിസ്റ്റ് ബാലഭാസ്കറിെൻറ പിഞ്ചുമകൾ തേജസ്വിനി ബാലയുടെ മരണം നൊമ്പരത്തിനൊപ്പം കാർ യാത്രയിലെ സുരക്ഷകൂടി വീണ്ടും ഒാർമപ്പെടുത്തുകയാണ്. വാഹന നിർമാതാക്കൾ അതിസുരക്ഷിതെമന്ന് അവകാശപ്പെടുന്ന എ.ബി.എസും(ആൻറി ലോക്ക് ബ്രേക്കിങ് സിസ്റ്റം) എയർബാഗുമെല്ലാം സുരക്ഷയുടെ കാര്യത്തിൽ സീറ്റ് ബെൽറ്റ് കഴിഞ്ഞിേട്ടയുള്ളൂ. എയര്‍ബാഗ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം.
തലച്ചോറിനുണ്ടാകുന്ന ക്ഷതം, കഴുത്തൊടിയൽ, ഹൃദയത്തിനും ശ്വാസകോശത്തിനുമുള്ള ക്ഷതങ്ങള്‍, വയറ്റിനുള്ളിലെ രക്തസ്രാവം എന്നിവ സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള അപകടങ്ങളിൽ കൂടുതലായി സംഭവിക്കുന്നതാണ്. പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ ഇരിക്കുമ്പോഴും ബെല്‍റ്റ് ഇടുന്നതാണ് നല്ലത്. വേഗത്തിൽ വരുന്ന മറ്റൊരു വാഹനം ഇടിച്ചാലും ഇത്തരം അപകടം ഒഴിവാക്കാം.
സീറ്റ് ബെൽറ്റും എയർബാഗും
എയർബാഗുണ്ടെങ്കിലും സീറ്റ് ബെൽറ്റിടണം
എയര്‍ബാഗ് ഉണ്ടെങ്കില്‍പോലും സീറ്റ് ബെല്‍റ്റ് ധരിക്കൽ അനിവാര്യമാണ്. അതല്ലെങ്കില്‍ എയര്‍ബാഗില്‍ ശരീരം ശക്തമായി അമരുകയും തിരിച്ച് പിറകിലേക്കു തെറിക്കുകയും ചെയ്യും. ഇതു കഴുത്തിനും മറ്റും ഗുരുതര പരിക്കുണ്ടാക്കും. വാഹനം നൂറു കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുമ്പോൾ അതിലെ യാത്രക്കാരുടെ സഞ്ചാരവേഗവും നൂറു കിലോമീറ്റർ സ്പീഡിൽതന്നെയാണ്. ഈ വാഹനം പെട്ടെന്ന് ബ്രേക്കിടുന്ന സാഹചര്യത്തിൽ അതിലെ യാത്രക്കാർ സീറ്റിൽ ഉറച്ചിരുന്നില്ലെങ്കിൽ നൂറു കിലോമീറ്റർ സ്പീഡിൽ മുന്നിലേക്ക് തെറിക്കുകയാവും സംഭവിക്കുക.
പിന്നിലുള്ളവരും മുഖം തിരിക്കരുത്
വാഹനം ഇടിച്ചു നില്ക്കുമ്പോള് പുറകില്‍ ഇരിക്കുന്നവര്‍ ശക്തമായി മുന്നോട്ടു തെറിക്കാം. ഇത് പിന്നിലുള്ളവർക്ക് മാത്രമല്ല മുന്നിലുള്ളവർക്കും അപകടമാണ്. 60 കിലോ ഭാരമുള്ള ഒരാള്‍ മണിക്കൂറിൽ 70 കിലോമീറ്റര്‍ വേഗത്തിൽ പോകുന്ന വാഹനം ഇടിച്ചു നില്ക്കുമ്പോള് സെക്കൻറില്‍ ഏകദേശം 19 മീറ്റർ വേഗതയിലാണ് മുന്നിലെ സീറ്റിലോ, ആളിലോ വന്നിടിക്കുക. ഇത് 60 കിലോ ഭാരം ഏകദേശം രണ്ടു മീറ്റര്‍ ഉയരത്തില്‍ നിന്ന് ഒരാളുടെ മുകളില്‍ ഇട്ടാല്‍ ഉണ്ടാവുന്ന ആഘാതമാണുണ്ടാക്കുക.
കുഞ്ഞുങ്ങളെ കരുതണം
വാഹനങ്ങളിലെ സീറ്റ് ബെൽറ്റുകൾ പ്രായപൂർത്തിയായവരുടെ ശരീര വലുപ്പം കണകാക്കിയുള്ളതാണ്. കുട്ടികൾക്ക് അത്തരം ബെൽറ്റുകൾ സുരക്ഷ നൽകില്ലെന്ന് മാത്രമല്ല ചിലപ്പോൾ കഴുത്തിലോ മറ്റോ കുരുങ്ങി കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ചെറിയ കുട്ടികളെ ബേബിസീറ്റ് ഘടിപ്പിച്ച ശേഷം അതിെൻറ സീറ്റ് ബെൽറ്റും ഇട്ടു മാത്രമേ യാത്ര ചെയ്യിക്കാവൂ. യാത്രയിൽ പിൻസീറ്റിൽ കുട്ടികളെ ഉറക്കിക്കിടത്തുന്നതും ശരിയല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.