ലോകത്തിെൻറ ടെക്നോളജി ഹബ് ആണ് ചൈന. അമേരിക്കൻ കമ്പനികൾ പോലും െഎഫോൺ അടക്കമുള്ള അവരുടെ ലോകോത്തര ഉത്പന്നങ്ങൾ നിർമിക്കാൻ ചൈനയെ ആശ്രയിക്കുന്നുണ്ടെന്നത് രഹസ്യമായ കാര്യമല്ല. എന്നാൽ, ഇത്തരം വിദേശ കമ്പനികളുടെ ഉത്പന്നങ്ങൾ അപ്പടി കോപ്പിയടിച്ച് ബ്രാൻഡ് മാറ്റി ചൈനയിലെ 150 കോടി ജനങ്ങളുള്ള ഭീമൻ മാർക്കറ്റിൽ വിൽപ്പനക്കെത്തിക്കുന്ന സംഭവങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ചൈനയിലെ ചില ലോക്കൽ വാഹന നിർമാതാക്കൾ ഇതുപോലെ നിരവധി തവണ പഴികേട്ടിട്ടുണ്ട്. റേഞ്ച് റോവറും ടെസ്ലയും ജാഗ്വറും പോർഷയും എന്നുവേണ്ട പല ലക്ഷ്വറി വാഹനങ്ങളുടെയും കോപീഡ് വേർഷൻ പല പേരുകളിൽ ചൈനീസ് നിരത്തുകളിൽ ഒാടിക്കളിക്കുന്നുണ്ട്. അതിൽ ഏറ്റവും പുതിയ കോപ്പിയടി കൂടി കണ്ടെത്തിയിരിക്കുകയാണ് നെറ്റിസൺസ്.
2021ൽ റോഡുകളിലെത്താൻ പോകുന്ന ഫോർഡിെൻറ പേരുകേട്ട ഒാഫ് റോഡ് എസ്.യു.വി ‘ഫോർഡ് ബ്രോങ്കോ’യാണ് ചൈനീസ് കോപ്പിയടിയുടെ പുതിയ ഇര. കഴിഞ്ഞ ദിവസമാണ് ബ്രോങ്കോ കമ്പനി ലോഞ്ച് ചെയ്തത്. 1965 ൽ ഫോർഡ് അവതരിപ്പിച്ചതാണ് ബ്രോങ്കോ. 1996ൽ നിർമാണം നിർത്തിയെങ്കിലും 2021 ൽ വാഹനം വീണ്ടും നിരത്തുകളിലേക്ക് എത്താൻ പോവുകയാണ്. അതിനിടെയാണ് അതേ ഡിസൈനിലുള്ള ചൈനീസ് വാഹനത്തിെൻറ വരവ്.
ബ്രോങ്കോയുടെ ഡിസൈനുമായി എത്തുന്നത് ചൈനയിലെ ഗ്രേറ്റ് വാൾ മോേട്ടാർസിെൻറ പുതിയ അവതാരമാണ്. വേയ് P01 (Wey P01) എന്നാണ് അവരുടെ ഒാഫ്റോഡ് എസ്.യു.വിയുടെ പേര്. ചൈനീസ് ബ്രോങ്കോയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നതിന് പിന്നാലെ നെറ്റിസൺസ് ട്രോളുകളുമായി എത്തി. ഏത് മൂലയിൽ നിന്ന് നോക്കിയാലും ബ്രോങ്കോയുമായി വലിയ സാമ്യം തോന്നുമെന്നാണ് പലരുടേയും അഭിപ്രായം.
Fresh images revealing details to the new WEY P01 have dropped. The off-road focused model is planned for Chinese sale later this year. WEY, founded in 2016, is an upmarket SUV division of China's Great Wall Motor. pic.twitter.com/F5F0VrwBn5
— Greg Kable (@GregKable) July 17, 2020
'വണ്ടിയുടെ ബോക്സി ഡിസൈൻ ചൈനക്കാർ അതേപടി പകർത്തിയിട്ടുണ്ട്. എൽ. ഇ.ഡി ഹൈഡ്ലൈറ്റുകൾ, ടെയിൽ ലൈറ്റ് തുടങ്ങിയവയും കോപ്പിയടിയാണ്'. ചൈനയിലെ ആഭ്യന്തര വാഹന വിപണയിലെ പ്രധാന താരമാണ് ഗ്രേറ്റ് വാൾ മോേട്ടാർസ്. അവരുടെ 2016ൽ സ്ഥാപിച്ച എസ്.യു.വി ഡിവിഷനാണ് വേയ്. വേയ്-യുടെ P01, ചൈനക്ക് പുറത്ത് വിപണിയിൽ എത്താനിടയില്ല. അതേസമയം ഇൗ മോഡൽ എന്നാണ് നിരത്തുകളിലെത്തുക എന്നതും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായാലും, സംഭവത്തിൽ ഫോർഡിെൻറ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് വാഹനപ്രേമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.