റാന്നി: ബുക്ക് ചെയ്ത വാഹനം ഷോറൂമില്‍ ഉപയോഗിച്ചു കേടുപാടുകള്‍ വരുത്തിയിട്ടും വാഹനം മാറ്റി നല്‍കാതിരുന്ന സംഭവത്തില്‍ ഷോറൂം മാനേജര്‍ 2,37,900 രൂപ നഷ്ടപരിഹാരം നല്കാന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് വിധി. അടൂർ കണ്ണങ്കോട്, കുറുങ്ങാട്ടുപുത്തൻ വീട്ടിൽ ആര്. റിജുവിന് കൊട്ടാരക്കര ദൈവിക്ക് മോട്ടോഴ്സ് മാനേജര്‍ നഷ്ടപരിഹാരം നൽകാനാണ് വിധി.
യമഹ എം.ടി-15 2023 മോഡൽ ബൈക്ക് 2,22,900 രൂപ നല്കി റിജു ബുക്ക് ചെയ്തിരുന്നു. വാഹനം ഷോറൂമിൽ വന്നതറിഞ്ഞ് ആഗസ്റ്റ് ഒമ്പതിന് റിജു ഷോറൂമിൽ എത്തിയപ്പോൾ നിങ്ങളുടെ ബൈക്കിന് കേടുപാടുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വണ്ടി മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വണ്ടി രജിസ്റ്റർ ചെയ്തു കഴിഞ്ഞതിനാൽ മാറ്റി നൽകാൻ കഴിയില്ലായെന്ന മറുപടിയാണ് ലഭിച്ചത്. ബുക്കിങിന് നൽകിയ 2,22,900 രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ കേസ് ഫയൽ ചെയ്തത്. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗങ്ങളായ നിഷാദ് തങ്കപ്പനും എൻ. ഷാജിതാ ബീവിയും ചേർന്നാണ് വിധി പ്രസ്താവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.