ഷബീർ പാലോട്
കോവിഡ് കാലം ഏറ്റവുംകൂടുതൽ ബാധിച്ച വ്യവസായങ്ങളിലൊന്നാണ് വാഹനങ്ങളുടേത്. കോവിഡാനന്തര കാലത്ത് വാഹനവ്യവസായത്തിെൻറ മുഖഛായ തന്നെ മാറുമെന്നാണ് ഇൗ രംഗത്തെ വിദഗ്ധർ പറയുന്നത്. വിപ്ലവകരമായ മാറ്റങ്ങളാണ് വരുന്ന 10 വർഷത്തിനുള്ളിൽ മേഖലയിൽ സംഭവിക്കുക. പുതുതായി കാറോ ബൈക്കോ വാങ്ങുന്നവർ ഇതേപറ്റി ജാഗ്രതപാലിച്ചാൽ ഭാവിയിൽ ദു:ഖിക്കേണ്ടിവരില്ല. മാറ്റങ്ങളിൽ പ്രധാനം സാേങ്കതികവിദ്യയിൽ വന്ന വിപ്ലവമാണ്. എ.െഎ അഥവാ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ്, ഇൻറർനെറ്റ് തുടങ്ങി വാഹനങ്ങളുമായി കൂട്ടിയിണക്കപ്പെടുന്ന സാേങ്കതികവിദ്യകളുടെ എണ്ണം വർധിച്ചുവരികയാണ്.
കണക്ടഡ് കാർ
വാഹനമേഖലയിലെ ഏറ്റവും പുതിയ ട്രെൻഡ് കണക്ടഡ് കാറുകളാണ്. ചൈനീസ് കമ്പനിയായ എസ്.എ.െഎ.സിയാണ് ഇന്ത്യയിൽ ഇത്തരം വാഹനങ്ങൾ ആദ്യമായി അവതരിപ്പിച്ചത്. ഒരുപെക്ഷ നിങ്ങൾ എസ്.എ.െഎ.സി എന്ന് കേട്ടിട്ടുണ്ടാവില്ല. പെക്ഷ മോറിസ് ഗാരേജ് (എം.ജി) എന്ന് ഉറപ്പായും കേട്ടിട്ടുണ്ടാകും. ബ്രിട്ടീഷ് കമ്പനിയായ എം.ജിയെ വിലക്കുവാങ്ങി തങ്ങളുടെ വാഹനങ്ങൾ അവരുടെ പേരിൽ വിറ്റഴിക്കുകയാണ് എസ്.എ.െഎ.സി ചെയ്തത്. അങ്ങിനെ ഇന്ത്യയിലെത്തിയ ആദ്യ വാഹനമാണ് എം.ജി ഹെക്ടർ. ഇന്ത്യയിലെ ആദ്യ ഇൻറർനെറ്റ് കാറും ഹെക്ടർ തന്നെ. എന്താണീ കണക്ടഡ് കാർ? സ്വന്തമായി ഇൻറർനെറ്റ് സൗകര്യമുള്ള കാറുകളെ നമ്മുക്ക് കണക്ടഡ് കാർ എന്ന് വിളിക്കാം. ഇത്തരം വാഹനങ്ങൾക്ക് സ്വന്തമായി സിം കാർഡും പ്രത്യേക ആപ്പുകളുമൊക്കെ കാണും. യാത്രക്കാർക്ക് വൈഫൈ വഴി ഇൻറർനെറ്റ് ലഭിക്കുകയും ചെയ്യും. ചില വാഹനങ്ങൾക്ക് സ്വന്തമായി മൊബൈൽ ആപ്പുകളാവും ഉണ്ടാവുക. ഉദ: ഹ്യൂണ്ടായുടെ ബ്ലൂലിങ്ക് ടെക്നോളജി. ഇൗ ആപ്പ് ഉപയോഗിച്ച് വാഹനവും ഉടമയുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനാകും. ലോകത്തെവിടെ നിന്നും നിങ്ങളുടെ വാഹനം സ്റ്റാർട്ട് ചെയ്യാനൊ എ.സി പ്രവർത്തിപ്പിക്കാനൊ മറ്റൊരാൾ ഒാടിക്കുേമ്പാൾ ട്രാക്ക് ചെയ്യാനൊ ഒക്കെ ഇതിലൂടെ സാധിക്കും. ഒന്നിലധികം പേർ ഒാടിക്കുന്ന വാഹനമാണെങ്കിൽ ഒാരോരുത്തരുടേവും ഡ്രൈവിൽ ലഭിച്ച മൈലേജ് കണക്കാക്കാനും ഡ്രൈവിങ്ങ് കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദേശങ്ങൾ നൽകാനുമെക്കെ ഇത്തരം മൊബൈൽ ആപ്പുകൾക്കാവും. ഇനി വാഹനം വാങ്ങുേമ്പാൾ കാർ കണക്ടഡ് ആണോ എന്ന് തീർച്ചയായും അന്വേഷിക്കുക.
ഒാേട്ടാണമസ്
തൽക്കാലം ലക്ഷ്വറി കാറുകൾ വാങ്ങുന്നവരാണ് ഒാേട്ടാണമസ് ഫീച്ചറുകളെപറ്റി ശ്രദ്ധിക്കേണ്ടത്. കാരണം ഇത്തരം കാറുകളിലാണ് ഇൗ പ്രത്യകതകൾ വരുന്നത്. ലോകത്ത് നിർമിക്കപ്പെടുന്ന വാഹനങ്ങളിൽ 20 ശതമാനത്തോളം പൂർണ്ണമായൊ ഭാഗികമായൊ ഒാേട്ടാണമസ് ഫീച്ചറുകളുള്ളവയാണ്. എന്താണീ ഒാേട്ടാണമസ് ടെക്നോളജി. ലളിതമായൊരു ഉദാഹരണം പറയാം. ഹൈവേകളിൽ തുടർച്ചയായ വരകൾ ഇട്ടിരിക്കുന്നത് കണ്ടിട്ടില്ലേ. ബെൻസും ബി.എം.ഡബ്ലുവും ഒാഡിയും പോലുള്ള വാഹനങ്ങളിൽ ലൈൻ കീപ്പ് അസിസ്റ്റ് എന്നൊരു പ്രത്യേകതയുണ്ട്. ഇത് ആക്ടിവേറ്റ് ആക്കിയാൽ ഇൗ വരകൾ മറികടക്കാതെ കാറുകൾ സ്വയം നിയന്ത്രിച്ചുകൊള്ളും. വിലകുറഞ്ഞ മോഡലുകളിൽ കാണുന്ന ഏറ്റവും ലളിതമായൊരു ഒാേട്ടാണമസ് ഫീച്ചറാണ് ക്രൂസ് കൺട്രോൾ. ഫോക്സ് വാഗൺ പോളോ, മാരുതി എസ് ക്രോസ്, റെനോ ഡസ്റ്റർ, കിയ സെൽറ്റോസ്, ഹ്യൂണ്ടായ് ക്രെറ്റ തുടങ്ങിയ വാഹനങ്ങളിലൊക്കെ ക്രൂസ് കൺട്രോൾ ഉണ്ട്. ഇനി ക്രൂസ് കൺട്രോൾ എങ്ങിനെ പ്രവർത്തിക്കുമെന്ന് നോക്കാം. ഒരു നിശ്ചിത വേഗതയിൽ വാഹനത്തെ തുടർച്ചയായി ചലിപ്പിക്കുന്ന സംവിധാനമാണ് ക്രൂസ് കൺട്രോൾ. ഉദ: നാം 55 കിലോമീറ്റർ വേഗനിയന്ത്രണമുള്ള ഒരു റോഡിലൂടെ പോവുകയാണെന്ന് വിചാരിക്കുക. വാഹനം 50 കിലോമീറ്റർ വേഗതയിലെത്തുേമ്പാൾ ഒരു സ്വിച്ച് അമർത്തിയാൽ വാഹനം തുടർച്ചയായി ആ വേഗതയിൽ സഞ്ചരിച്ചുകൊള്ളും. നാം ആക്സിലേറ്റർ അമർത്തേണ്ടിവരില്ല. പിന്നീട് ബ്രേക്കിലൊ ആക്സിലേറ്ററിലൊ കാലമർത്തിയാൽ നമ്മുക്ക് നിയ്രന്തണം തിരികെ ലഭിക്കുകയും ചെയ്യും. ഇത്തരം ലളിതമായ ഒാേട്ടാണമസ് രീതികൾ മുതൽ വാഹനം സ്വയം പാർക്ക് ചെയ്യുകയും അപകട സാധ്യത ഉണ്ടായാൽ സ്വയം ബ്രേക്കുചെയ്യുകയും നാം ഉറങ്ങിപ്പോവുകയൊ മറ്റൊ ചെയ്താൽ സ്വയം നിയന്ത്രിക്കുകയും അലാംഅടിച്ച് നമ്മെ ഉണർത്തുകയുമൊെക്ക ചെയ്യുന്ന വാഹനങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ക്യാമറകൾക്ക് പകരം ലേസർ ബീമുകൾ ഉപയോഗിച്ച് ഒാേട്ടാണമസ് വാഹനങ്ങളെ നിയന്ത്രിക്കുന്ന ത്രീ ഡി ലിഡാർ സിസ്റ്റമാണ് മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡ്. അപ്പൊ ഇനി വാഹനം വാങ്ങുേമ്പാൾ ഒാേട്ടാണമസ് ഫീച്ചറുകൾ എത്രയുണ്ടെന്ന് അന്വേഷിക്കുന്നത് നല്ലതാകും.
ഇലക്ട്രിക്
ഇലക്ട്രിക് വാഹനങ്ങളെ പൂർണ്ണമായും അവഗണിക്കാനാകാത്ത കാലമാകും കോവിഡാനന്തരം ഉണ്ടാവുക. നിലവിൽ ജനപ്രിയമായൊരു വൈദ്യുത കാർ ഇന്ത്യയിലില്ല. മഹീന്ദ്ര ഇ വെരിറ്റോ ആണ് ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ (9.17-9.46 ലക്ഷം) സമ്പൂർണ്ണ വൈദ്യുത കാർ. ടാറ്റ തിഗോർ ഇ.വി (9.54-10.50 ലക്ഷം) നെക്സോൺ ഇ.വി (13.99-15.99 ലക്ഷം), എം.ജി ZS ഇ.വി (20.88-23.58 ലക്ഷം), ഹ്യൂണ്ടായ് കോന (23.75-23.94) എന്നിവയൊക്കെ ഉപഭോക്താവിന് ലഭ്യമാണ്. കാറുകൾ കൂടാതെ സമ്പൂർണ്ണ വൈദ്യുത ബൈക്കുകളും ഇപ്പോൾ ലഭ്യമാണ്. ഹീറോ ഇലക്ട്രിക് ഒപ്ടിമ എൽ.എ (41,7700), ഇൗഥർ 450 (1.35 ലക്ഷം), ഹീറോ ഇലക്ട്രിക് ഫ്ലാഷ് (39,990-52,990), ബജാജ് ചേതക് (1-1.19 ലക്ഷം) തുടങ്ങിയവയൊക്കെ ജനപ്രിയ വൈദ്യുത ബൈക്കുകളാണ്. കോവിഡാനന്തരം വാഹനം വാങ്ങുേമ്പാൾ തീർച്ചയായും സ്വന്തം ബജറ്റിനനുസരിച്ച് വൈദ്യുത വാഹനങ്ങളേയും പരിഗണിക്കുക. പൊള്ളുന്ന ഇന്ധനവിലയിൽ അതൊരു ആശ്വാസമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.