Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto tipschevron_rightകോവിഡ്​ കാലത്ത്​...

കോവിഡ്​ കാലത്ത്​ വാഹനം വാങ്ങു​േമ്പാൾ ശ്രദ്ധിക്കുക, നിങ്ങൾ ചിലപ്പോൾ വഞ്ചിതരായേക്കാം

text_fields
bookmark_border
കോവിഡ്​ കാലത്ത്​ വാഹനം വാങ്ങു​േമ്പാൾ ശ്രദ്ധിക്കുക,  നിങ്ങൾ ചിലപ്പോൾ വഞ്ചിതരായേക്കാം
cancel

ഷബീർ പാലോട്​

കോവിഡ്​ കാലം ഏറ്റവുംകൂടുതൽ ബാധിച്ച വ്യവസായങ്ങളിലൊന്നാണ്​ വാഹനങ്ങളുടേത്​. കോവിഡാനന്തര കാലത്ത്​ വാഹനവ്യവസായത്തി​െൻറ മുഖഛായ തന്നെ മാറുമെന്നാണ്​ ഇൗ രംഗത്തെ വിദഗ്​ധർ പറയുന്നത്​. വിപ്ലവകരമായ മാറ്റങ്ങളാണ്​ വരുന്ന 10 വർഷത്തിനുള്ളിൽ മേഖലയിൽ സ​​​ംഭവിക്കുക. പുതുതായി കാറോ ബൈക്കോ വാങ്ങുന്നവർ ഇതേപറ്റി ജാഗ്രതപാലിച്ചാൽ ഭാവിയിൽ ദു:ഖിക്കേണ്ടിവരില്ല. മാ​റ്റങ്ങളിൽ പ്രധാനം സാ​േങ്കതികവിദ്യയിൽ വന്ന വിപ്ലവമാണ്​. എ.​െഎ അഥവാ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​, റോബോട്ടിക്​സ്​, ഇൻറർനെറ്റ്​ തുടങ്ങി വാഹനങ്ങളുമായി കൂട്ടിയിണക്കപ്പെടുന്ന സാ​േങ്കതികവിദ്യകളുടെ എണ്ണം വർധിച്ചുവരികയാണ്​.

കണക്​ടഡ്​ കാർ

വാഹനമേഖലയിലെ ഏറ്റവും പുതിയ ട്രെൻഡ്​ കണക്​ടഡ്​ കാറുകളാണ്​. ചൈനീസ്​ കമ്പനിയായ എസ്​.എ.​െഎ.സിയാണ്​ ഇന്ത്യയിൽ ഇത്തരം വാഹനങ്ങൾ ആദ്യമായി അവതരിപ്പിച്ചത്​. ഒരുപ​​​െക്ഷ നിങ്ങൾ എസ്​.എ.​െഎ.സി എന്ന്​ കേട്ടിട്ടുണ്ടാവില്ല. പ​െക്ഷ മോറിസ്​ ഗാരേജ്​ (എം.ജി) എന്ന്​ ഉറപ്പായും കേട്ടിട്ടുണ്ടാകും. ബ്രിട്ടീഷ്​ കമ്പനിയായ എം.ജിയെ വിലക്കുവാങ്ങി തങ്ങളുടെ വാഹനങ്ങൾ അവരുടെ പേരിൽ വിറ്റഴിക്കുകയാണ്​ എസ്​.എ.​െഎ.സി ചെയ്​തത്​. അങ്ങിനെ ഇന്ത്യയിലെത്തിയ ആദ്യ വാഹനമാണ്​ എം.ജി ഹെക്​ടർ. ഇന്ത്യയിലെ ആദ്യ ഇൻറർനെറ്റ്​ കാറും​ ഹെക്​ടർ തന്നെ. എന്താണീ കണക്​ടഡ്​ കാർ? സ്വന്തമായി ഇൻറർനെറ്റ്​ സൗകര്യമുള്ള കാറുകളെ നമ്മുക്ക്​ കണക്​ടഡ്​ കാർ എന്ന്​ വിളിക്കാം. ഇത്തരം വാഹനങ്ങൾക്ക്​ സ്വന്തമായി സിം കാർഡും പ്രത്യേക ആപ്പുകളുമൊക്കെ കാണും. യാത്രക്കാർക്ക്​ വൈഫൈ വഴി ഇൻറർനെറ്റ്​ ലഭിക്കുകയും ചെയ്യും. ചില വാഹനങ്ങൾക്ക്​ സ്വന്തമായി മൊബൈൽ ആപ്പുകളാവും ഉണ്ടാവുക. ഉദ: ഹ്യൂണ്ടായുടെ ബ്ലൂലിങ്ക്​ ടെക്​നോളജി. ഇൗ ആപ്പ്​ ഉപയോഗിച്ച്​ വാഹനവും ഉടമയുമായി കമ്മ്യൂണിക്കേറ്റ്​ ചെയ്യാനാകും. ലോകത്തെവിടെ നിന്നും നിങ്ങളുടെ വാഹനം സ്​റ്റാർട്ട്​ ചെയ്യാനൊ എ.സി പ്രവർത്തിപ്പിക്കാനൊ മറ്റൊരാൾ ഒാടിക്കു​േമ്പാൾ ട്രാക്ക്​ ചെയ്യാനൊ ഒക്കെ ഇതിലൂടെ സാധിക്കും. ഒന്നിലധികം പേർ ഒാടിക്കുന്ന വാഹനമാണെങ്കിൽ ഒാരോരുത്തരുടേവും ഡ്രൈവിൽ ലഭിച്ച മൈലേജ്​ കണക്കാക്കാനും ഡ്രൈവിങ്ങ്​ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദേശങ്ങൾ നൽകാനുമെക്കെ ഇത്തരം മൊബൈൽ ആപ്പുകൾക്കാവും. ഇനി വാഹനം വാങ്ങു​േമ്പാൾ കാർ കണക്​ടഡ്​ ആണോ എന്ന്​ തീർച്ചയായും അന്വേഷിക്കുക.

ഒാ​േട്ടാണമസ്​

തൽക്കാലം ലക്ഷ്വറി കാറുകൾ വാങ്ങുന്നവരാണ്​ ഒാ​േട്ടാണമസ്​ ഫീച്ചറുകളെപറ്റി ശ്രദ്ധിക്കേണ്ടത്​. കാരണം ഇത്തരം കാറുകളിലാണ്​ ഇൗ പ്രത്യകതകൾ വരുന്നത്​. ലോകത്ത്​ നിർമിക്ക​പ്പെടുന്ന വാഹനങ്ങളിൽ 20 ശതമാനത്തോളം പൂർണ്ണമായൊ ഭാഗികമായൊ ഒാ​േട്ടാണമസ്​ ഫീച്ചറുകളുള്ളവയാണ്​. എന്താണീ ഒാ​േട്ടാണമസ്​ ടെക്​നോളജി. ലളിതമായൊരു ഉദാഹരണം പറയാം. ഹൈവേകളിൽ തുടർച്ചയായ വരകൾ ഇട്ടിരിക്കുന്നത്​ കണ്ടിട്ടി​ല്ലേ. ബെൻസും ബി.എം.ഡബ്ലുവും ഒാഡിയും പോലുള്ള വാഹനങ്ങളിൽ ലൈൻ കീപ്പ്​ അസിസ്​റ്റ്​ എന്നൊരു പ്രത്യേകതയുണ്ട്​. ഇത്​ ആക്​ടിവേറ്റ്​ ആക്കിയാൽ ഇൗ വരകൾ മറികടക്കാതെ കാറുകൾ സ്വയം നിയന്ത്രിച്ചുകൊള്ളും. വിലകുറഞ്ഞ മോഡലുകളിൽ കാണുന്ന ഏറ്റവും ലളിതമായൊരു ഒാ​േട്ടാണമസ്​ ഫീച്ചറാണ്​ ക്രൂസ്​ കൺട്രോൾ. ഫോക്​സ്​ വാഗൺ പോളോ, മാരുതി എസ്​ ക്രോസ്​, റെനോ ഡസ്​റ്റർ, കിയ സെൽറ്റോസ്​, ഹ്യൂണ്ടായ്​ ക്രെറ്റ തുടങ്ങിയ വാഹനങ്ങളിലൊക്കെ ക്രൂസ്​ കൺട്രോൾ ഉണ്ട്​. ഇനി ക്രൂസ്​ കൺട്രോൾ എങ്ങിനെ പ്രവർത്തിക്കുമെന്ന്​ നോക്കാം. ഒരു നിശ്​ചിത വേഗതയിൽ വാഹനത്തെ തുടർച്ചയായി ചലിപ്പിക്കുന്ന സംവിധാനമാണ്​ ക്രൂസ്​ കൺട്രോൾ. ഉദ: നാം 55 കിലോമീറ്റർ വേഗനിയന്ത്രണമുള്ള ഒരു റോഡിലൂടെ പോവുകയാണെന്ന്​ വിചാരിക്കുക. വാഹനം 50 കിലോമീറ്റർ വേഗതയിലെത്തു​േമ്പാൾ ഒരു സ്വിച്ച്​ അമർത്തിയാൽ വാഹനം തുടർച്ചയായി ആ വേഗതയിൽ സഞ്ചരിച്ചുകൊള്ളും. നാം ആക്​സിലേറ്റർ അമർത്തേണ്ടിവരില്ല. പിന്നീട്​ ബ്രേക്കിലൊ ആക്​സിലേറ്ററിലൊ കാലമർത്തിയാൽ നമ്മുക്ക്​ നിയ്രന്തണം തിരികെ ലഭിക്കുകയും ചെയ്യും. ഇത്തരം ലളിതമായ ഒാ​േട്ടാണമസ്​ രീതികൾ മുതൽ വാഹനം സ്വയം പാർക്ക്​ ചെയ്യുകയും അപകട സാധ്യത ഉണ്ടായാൽ സ്വയം ബ്രേക്കുചെയ്യുകയും നാം ഉറങ്ങിപ്പോവുകയൊ മറ്റൊ ചെയ്​താൽ സ്വയം നിയന്ത്രിക്കുകയും അലാംഅടിച്ച്​ നമ്മെ ഉണർത്തുകയുമൊ​െക്ക ചെയ്യുന്ന വാഹനങ്ങൾ ഇന്ന്​ വിപണിയിൽ ലഭ്യമാണ്​. ക്യാമറകൾക്ക്​ പകരം ലേസർ ബീമുകൾ ഉപയോഗിച്ച്​ ഒാ​േട്ടാണമസ്​ വാഹനങ്ങളെ നിയന്ത്രിക്കുന്ന ത്രീ ഡി ലിഡാർ സിസ്​റ്റമാണ്​ മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡ്​. അപ്പൊ ഇനി വാഹനം വാങ്ങു​േമ്പാൾ ഒാ​േട്ടാണമസ്​ ഫീച്ചറു​കൾ എത്രയുണ്ടെന്ന്​ അന്വേഷിക്കുന്നത്​ നല്ലതാകും.

ഇലക്​ട്രിക്​

ഇലക്​ട്രിക്​ വാഹനങ്ങളെ പൂർണ്ണമായും അവഗണിക്കാനാകാത്ത കാലമാകും കോവിഡാനന്തരം ഉണ്ടാവുക. നിലവിൽ ജനപ്രിയമായൊരു വൈദ്യുത കാർ ഇന്ത്യയിലില്ല. മഹീന്ദ്ര ഇ വെരിറ്റോ ആണ്​ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ (9.17-9.46 ലക്ഷം) സമ്പൂർണ്ണ വൈദ്യുത കാർ. ടാറ്റ തിഗോർ ഇ.വി (9.54-10.50 ലക്ഷം) നെക്​സോൺ ഇ.വി (13.99-15.99 ലക്ഷം), എം.ജി ZS ഇ.വി (20.88-23.58 ലക്ഷം), ഹ്യൂണ്ടായ്​ കോന (23.75-23.94) എന്നിവയൊക്കെ ഉപഭോക്​താവിന്​ ലഭ്യമാണ്​. കാറുകൾ കൂടാതെ സമ്പൂർണ്ണ വൈദ്യുത ബൈക്കുകളും ഇപ്പോൾ ലഭ്യമാണ്​. ഹീറോ ഇലക്​ട്രിക്​ ഒപ്​ടിമ എൽ.എ (41,7700), ഇൗഥർ 450 (1.35 ലക്ഷം), ഹീറോ ഇലക്​ട്രിക്​ ഫ്ലാഷ്​ (39,990-52,990), ബജാജ്​ ചേതക്​ (1-1.19 ലക്ഷം) തുടങ്ങിയവയൊക്കെ ജനപ്രിയ വൈദ്യുത ബൈക്കുകളാണ്​. കോവിഡാനന്തരം വാഹനം വാങ്ങു​േമ്പാൾ തീർച്ചയായും സ്വന്തം ബജറ്റിനനുസരിച്ച്​ വൈദ്യുത വാഹനങ്ങളേയും പരിഗണിക്കുക. പൊള്ളുന്ന ഇന്ധനവിലയിൽ ​അതൊരു ആശ്വാസമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:carautonomousselfdrivingcar
Next Story