കാറുകളുടെ മോഡിഫിക്കേഷൻ ഇന്നൊരു സാധാരണ സംഭവമാണ്. നിയമം അനുവദിക്കുന്നില്ലെങ്കിലും മോഡിഫിക്കേക്ഷൻ ചെയ്ത് നിരത്തുകളിൽ പായുന്ന കാറുകൾ നിത്യകാഴ്ചയാണ്. എൻജിൻ ട്യൂണിങ്, സ്പോയിലർ, ബോഡി കിറ്റ് എന്നിവയിലെല്ലാമാണ് പ്രധാനമായും കാർ ഉടമകൾ മാറ്റം വരുത്തുക. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി ജയ്പൂർ സ്വദേശി തെൻറ ഹോണ്ട സിറ്റിയെ ലംബോർഗിനിയാക്കി മാറ്റിയിരിക്കുന്നത്.
2006 ഹോണ്ട സിറ്റി സെഡ് എക്സിലായിരുന്നു പരീക്ഷണം. 7.5 ലക്ഷം രൂപ മുടക്കിയാണ് സിറ്റിെയ ലംബോർഗിനിയാക്കി മാറ്റിയിരിക്കുന്നത്. ഇലക്ട്രിക് കൺവേർട്ടബിൾ സംവിധാനവും മോഡിഫൈഡ് കാറിൽ ഒരുക്കിയിട്ടുണ്ട്. ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ബംബറും സൈഡ് സ്കേർട്സും മോഡലിെൻറ പ്രത്യേകതയാണ്.
കത്രികയുടെ ആകൃതിയിലുളള ലംബോർഗിനിയുടെ തനത് ഡോറുകളും മോഡലിൽ ഇടപിടിച്ചിട്ടുണ്ട്. ലംബോർഗിനി മോഡലിന് സമാനമായി നല്ല ചുവന്ന നിറവും പുതിയ കാറിന് നൽകിയിട്ടുണ്ട്. നിലവിലെ നിയമങ്ങൾ മുൻനിർത്തി മോഡിഫൈഡ് ലംബോർഗിനിക്ക് നിരത്ത് കീഴടക്കണമെങ്കിൽ കടമ്പകളേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.