ഇത്രമേൽ വിഷം തുപ്പിയ ഇവരൊക്കെ ‘യോഗ്യർ’; രാഹുൽ അ​യോഗ്യൻ!

‘എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് വന്നതെങ്ങനെ’ എന്ന പ്രസംഗത്തിന്റെ പേരിൽ ഇന്നലെ മുതൽ പാർല​മെന്റിൽ കയറാൻ അയോഗ്യനാണ് വയനാട് എം.പിയായ രാഹുൽ ഗാന്ധി. സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയത്. എന്നാൽ, അതേ പാർല​മെന്റിൽ രാജ്യത്തെ ന്യൂനപക്ഷങ്ങളെയും പ്രദേശങ്ങളെയും വംശീയമായും വർഗീയമായും അധിക്ഷേപിക്കുകയും കടുത്ത വിഷം വമിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുകയും ചെയ്ത നിരവധി പേരാണ് ​ഇപ്പോഴും ‘യോഗ്യരായി’ തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ ആഭ്യന്തര മന്ത്രി അമിത്ഷാ, നളിൻകുമാർകട്ടീൽ തുടങ്ങിയ പ്രമുഖരാണ് ഈ പട്ടികയിൽ.

വയനാടിനെ അടച്ചാക്ഷേപിച്ച് നരേന്ദ്ര മോദി: ‘രാഹുലിനെ വയനാട്ടിൽ സ്​ഥാനാർഥിയാക്കിയത്​ ഹിന്ദുക്കളെ അപമാനിക്കൽ’

കേരളത്തിലെ വയനാട്ടിൽ രാഹുൽ ഗാന്ധിയെ സ്​ഥാനാർഥിയാക്കിയത്​ ഹിന്ദുക്കളെ അപമാനിക്കലാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ലോക്സഭ തെര​െഞ്ഞടുപ്പ്​ കാലത്ത് പ്രസംഗിച്ചത്. ഇതിനെതിരെ കോൺഗ്രസ്​ സമർപ്പിച്ച പരാതി തള്ളിയ​ തെരഞ്ഞെടുപ്പ്​ കമീഷ​​ൻ മോദിക്ക് ക്ലീൻചിറ്റ് നൽകുകയും ചെയ്തു​.

മഹാരാഷ്​ട്രയിലെ വാർധയിലായിരുന്നു മോദിയുടെ വിവാദ പ്രസംഗം. ഹിന്ദു ഭൂരിപക്ഷത്തിന്​ ആധിപത്യമുള്ള മണ്ഡലങ്ങളിൽ മത്സരിക്കാൻ ഭയമുള്ളതുകൊണ്ടാണ്​ കോൺഗ്രസ്​ നേതാക്കൾ ഹിന്ദുക്കൾ ന്യൂനപക്ഷമായ സ്​ഥലത്ത്​ അഭയം തേടിപ്പോയത്​ എന്നായിരുന്നു മോദിയുടെ പ്രസ്​താവന. എന്നാൽ, ഇൗ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടപ്രകാരമോ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരമോ പ്രശ്​നമുള്ളതല്ലെന്ന് കമീഷൻ വ്യക്​തമാക്കി.

വയനാട് ഇന്ത്യയിലാണോ പാകിസ്​താനിലാണോ എന്നു പറയാൻ​ പറ്റാത്തിടം -​അമിത്​ ഷാ

മോദിയുടെ പ്രസ്​താവനയുടെ ചുവടുപിടിച്ച്​ വയനാട്ടിലെ രാഹുലി​​െൻറ സ്​ഥാനാർഥിത്വ​െത്ത ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായും വർഗീയ പ്രചാരണത്തിന്​ ഉപയോഗിച്ചിരുന്നു.

ഇന്ത്യയിലാണോ പാകിസ്​താനിലാണോ എന്നു പറയാൻ​ പറ്റാത്തിടത്താണ്​ രാഹുൽ ഗാന്ധി മത്സരിക്കുന്നതെന്നായിരുന്നു​ അമിത്​ ഷായുടെ പ്രസംഗം. ഇതിനെതിരെയും കോൺഗ്രസ്​ പരാതി നൽകിയെങ്കിലും കമീഷൻ നടപടിയെടുത്തില്ല.

നാലു ഭാര്യമാരും 40 മക്കളുമെന്ന ആശയക്കാരാണ് ജനസംഖ്യ പെരുകാൻ കാരണം -സാക്ഷി മഹാരാജ് എം.പി

ഹിന്ദുക്കളെക്കൊണ്ടല്ല ജനസംഖ്യ പെരുകുന്നതെന്നും നാലു ഭാര്യമാരും 40 മക്കളുമെന്ന ആശയക്കാരാണ് കാരണമെന്നുമായിരുന്നു വിദ്വേഷപ്രസംഗത്തിന് കുപ്രസിദ്ധിയാർജിച്ച ബി.ജെ.പി എം.പി സാക്ഷി മഹാരാജിന്റെ പ്രസംഗം.

ഇതിന് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് നൽകിയെങ്കിലും പ്രസ്താവനയിൽ ഉറച്ചുനിന്നു. താന്‍ തെറ്റായ പ്രസ്താവന നടത്തിയിട്ടില്ളെന്നും ഏതെങ്കിലും സമുദായത്തിന്‍െറ പേര് പറഞ്ഞിട്ടില്ലെന്നുമായിരുന്നു സാക്ഷി മഹാരാജിന്റെ വാദം.

കേരളത്തിനെതിരെ വിദ്വേഷ പ്രസ്​താവനയുമായി ശോഭ കരന്ത്​ലാജെ

മുസ്‍ലികൾക്കെതിരെ നിരന്തരം വിദ്വേഷ പ്രസംഗം നടത്തുന്ന കർണാടകയിൽനിന്നുള്ള ബി.ജെ.പി എം.പി ശോഭ കരന്ത്​ലാജെ, കോവിഡ് കാലത്ത് കേരളത്തിനെതിരെ വെറുപ്പുൽപാദിക്കുന്ന പ്രസ്​താവനകളാണ് പുറപ്പെടുവിച്ചത്.

‘കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ച പശ്​ചാത്തലത്തിൽ കേരളത്തിൽനിന്ന് കർണാടകയിലെത്തുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിന്​ പുറമെ എന്തിനാണ്​ കർണാടകയിലെത്തിയതെന്നുകൂടി പൊലീസ്​ അന്വേഷിക്കണം. ചിക്കമഗളൂരുവിലെത്തുന്ന ​മലയാളികളുടെ എണ്ണം വർധിച്ചുവരികയാണ്​. വിനോദയാത്രക്ക്​ മാത്രമായല്ല അവർ ഇവിടേക്ക്​ വരുന്നത്​. മറ്റു പല കാരണങ്ങൾക്കുമായാണ്​. പെ​ട്ടെന്ന്​ ഇത്രയധികം മലയാളികൾ ഇവിടേക്ക്​ വരാനുണ്ടായ സാഹചര്യത്തെ കുറിച്ച്​ അന്വേഷണം വേണം. അവർ സ്വയം വരുന്നതാണോ അതോ മറ്റാരെങ്കിലും ഇങ്ങോ​േട്ടക്ക്​ കൊണ്ടുവരുന്നതാണോ എന്ന്​ പരിശോധിക്കണം. മംഗളൂരുവിൽ പൗരത്വഭേദഗതി നിയമത്തിനെതിരായി നടന്ന പ്രതിഷേധത്തിന്​ കേരളത്തിൽനിന്നെത്തിയവരാണ്​ നേതൃത്വം നൽകിയത്​. അതിനാൽ മലയാളികളെ സംശയിക്കണം. മലയാളികളെ കുറിച്ച്​ നിരവധി പരാതികളുണ്ട്. ചിക്കമഗളൂരുവിൽ അവരുടെ പ്രവർത്തനങ്ങളെ കുറിച്ച്​ ജാഗ്രത വേണം’ - ശോഭ കരന്ത്​ലാജെ എം.പി പറഞ്ഞു.

ദേശ് കി ഗദ്ദാറോം കോ ഗോലി മാറോ -അനുരാഗ് താക്കൂർ

ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ നിലവിലെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, സി.എ.എ വിരുദ്ധ പ്രതിഷേധക്കാരെ ഉദ്ദേശിച്ച് ‘ദേശ് കി ഗദ്ദാറോം കോ ഗോലി മാറോ’ (രാജ്യദ്രോഹികളെ വെടിവെക്കൂ) മുദ്രാവാക്യം വിളിക്കുകയും അണികളെ കൊണ്ട് വിളിപ്പിക്കുകയും ചെയ്തു. മന്ത്രിയുടെ പ്രകോപന പ്രസംഗത്തിന് ശേഷം തൊട്ടടുത്ത ദിവസമാണ് സി.എ.എ വിരുദ്ധ സമരം നടക്കുന്ന ജാമിഅ മില്ലിയയിൽ സമരക്കാർക്ക് നേരെ വെടിവെപ്പ് നടന്നത്. പിന്നീട് നടന്ന സി.എ.എ അനുകൂല പരിപാടികളിൽ പലരും ഈ മുദ്രാവാക്യം മുഴക്കുകയുണ്ടായി. അനുരാഗ് താക്കൂർ മന്ത്രിയായി പാർലമെന്റിലെത്തിയപ്പോൾ ‘ഗോലി മാറോ മിനിസ്റ്റർ’ എന്നു വിളിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

'ഗോലി മാരോ സാലോം കോ പോലുള്ള വിദ്വേഷ പരാമര്‍ശങ്ങളും പാര്‍ട്ടിയുടെ തോല്‍വിക്ക് ഒരു പരിധിവരെ കാരണമായിട്ടുണ്ടാകാം. അവ ഒഴിവാക്കപ്പെടേണ്ടതായിരുന്നു' എന്നാണ് ഡൽഹി തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അമിത് ഷാ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.

മുസ്‍ലിംകൾ നാല് തവണ വിവാഹം കഴിക്കാൻ ശരീഅത്തിനെ ആശ്രയിക്കുന്നു -ധർമ്മപുരി അരവിന്ദ് എം.പി

ബി.ജെ.പി എം.പി ധർമ്മപുരി അരവിന്ദ് മുസ്‍ലിംകൾക്കെതിരെ വിഷം ചീറ്റുന്ന പ്രസ്താവനയുമായി രംഗത്തെത്തി. രാജ്യത്തെ മുസ്‍ലിംകൾ നാല് തവണ വിവാഹം കഴിക്കാൻ ശരീഅത്തിനെ ആശ്രയിക്കുന്നുവെന്നും മോഷണം പോലുള്ള കുറ്റങ്ങൾക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തെ ആശ്രയിക്കുന്നുവെന്നും എം.പി പറഞ്ഞു. ശരീഅത്ത് പ്രകാരം കൊള്ളക്കാരുടെ കൈകൾ വെട്ടിമാറ്റണമെന്ന് അയാൾ വാദിച്ചു.

മ​ത്സ​രം ടി​പ്പുവും സ​വ​ർ​ക്ക​റും ത​മ്മി​ൽ, ടി​പ്പു​വി​ന്‍റെ ആ​ളു​ക​ളെ കൊ​ല്ല​ണം -ന​ളി​ൻ കു​മാ​ർ ക​ട്ടീ​ൽ എം.പി

കർണാടകയിൽ ടി​പ്പു സു​ൽ​ത്താ​നും സ​വ​ർ​ക്ക​റും ത​മ്മി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മ​ത്സ​ര​മെ​ന്നും ടി​പ്പു​വി​ന്‍റെ ആ​ളു​ക​ളെ കൊ​ല്ല​ണ​മെ​ന്നുമായിരുന്നു ബി.​ജെ.​പി കർണാടക സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും എം.​പി​യു​മാ​യ ന​ളി​ൻ കു​മാ​ർ ക​ട്ടീ​ൽ പറഞ്ഞത്.

ല​വ് ജി​ഹാ​ദി​ൽ ഒ​രു പെ​ൺ​കു​ട്ടി ന​ഷ്ട​പ്പെ​ട്ടാ​ൽ പ​ത്ത്​ മു​സ്​​ലിം പെ​ൺ​കു​ട്ടിക​ളെ കെ​ണി​യി​ൽ​പെ​ടു​ത്ത​ണ​മെ​ന്നും ഹി​ന്ദു​ക്ക​ൾ​ ആ​യു​ധം മൂ​ർ​ച്ച​കൂ​ട്ടി വെ​ക്ക​ണ​മെ​ന്നും​ ശ്രീ​രാ​മ​സേ​ന ത​ല​വ​ൻ പ്ര​മോ​ദ്​ മു​ത്ത​ലി​ക്​ ആ​ഹ്വാ​നം ചെ​യ്തു.

ഹിന്ദുക്കൾ കത്തികൾ മൂർച്ച കൂട്ടി വെക്കണം, മിഷനറിമാരുടെ സ്ഥാപനങ്ങളിൽ കുട്ടികളെ പഠിപ്പിക്കരുത് -പ്രജ്ഞ സിങ് താക്കൂർ എം.പി

ആക്രമണമുണ്ടായാൽ പ്രയോഗിക്കാൻ ഹിന്ദുക്കൾ കത്തികൾ മൂർച്ച കൂട്ടി വെക്കണമെന്നായിരുന്നു 2008ലെ മലേഗാവ് സ്‌ഫോടനത്തിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രജ്ഞയുടെ വിദ്വേഷ പ്രസ്താവന. ആത്മാഭിമാനത്തിന് ക്ഷതമേൽക്കുമ്പോൾ പ്രതികരിക്കണം, പച്ചക്കറി അരിയുന്ന കത്തിയാണെങ്കിലും മൂർച്ച കൂട്ടി വെക്കണം, മിഷനറിമാർ നടത്തുന്ന സ്ഥാപനങ്ങളിൽ കുട്ടികളെ പഠിപ്പിക്കരുത് -പ്രജ്ഞ സിങ് പറഞ്ഞു.

ഹിന്ദുജാഗരണ വേദിയുടെ ദക്ഷിണമേഖല വാർഷിക സമ്മേളനത്തിലാണ് പ്രജ്ഞ പ്രസ്താവനനടത്തിയത്. ഇതാദ്യമായല്ല പ്രജ്ഞ സിങ് താക്കൂർ വിദ്വേഷ പ്രസംഗം നടത്തുന്നത്. നിരവധി തവണ ന്യൂനപക്ഷങ്ങൾക്കെതിരെ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല.

കോവിഡ്​ പോരാളികളുടെ മതം ചികഞ്ഞ് തേജസ്വി സൂര്യ എം.പി

കോവിഡ്​ രോഗികൾക്ക് കിടക്ക അനുവദിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ബംഗളൂരു സൗത്ത് മണ്ഡലത്തിലെ എം.പിയും യുവമോർച്ച നേതാവുമായ തേജസ്വി സൂര്യ മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയത്. കോവിഡ് വാർ റൂമിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കരാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മുസ്​ലിം ജീവനക്കാരുടെ പേര് വിവരങ്ങളുമായി ആശുപത്രിയിലെത്തിയ എം.പി യും സഹപ്രവർത്തകരും അവരെ തീവ്രവാദികൾ എന്ന് വിളിക്കുകയും ഇത് മദ്രസയാണോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. വിദ്വേഷ പ്രസംഗങ്ങൾ നിരവധി തവണ നടത്തിയിട്ടും തേജസ്വി സൂര്യക്കെതിരെ നടപടി ഉണ്ടായിട്ടില്ല.

അവരോട് പച്ചക്കറി വാങ്ങരുത്, ജോലി നൽകരുത്, സമ്പൂർണമായി ബഹിഷ്കരിക്കുക -പർവേശ് സാഹിബ് സിങ് വർമ എം.പി

ഒരു സമുദായത്തെ സമൂഹത്തിൽ പൂർണമായി ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത ബി.ജെ.പി എം.പി പർവേശ് സാഹിബ് സിങ് വർമ അങ്ങനെ ചെയ്യുമെന്ന് പ്രവർത്തകരെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു. പൊതുപരിപാടിയിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്തായിരുന്നു മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള ഈ പ്രസംഗം.

'ഉന്തുവണ്ടികളിൽ സാധനങ്ങൾ വിൽക്കുന്ന അവരിൽനിന്ന് പച്ചക്കറികൾ വാങ്ങരുത്. അവരുടെ മത്സ്യ-മാംസ കടകൾക്ക് ലൈസൻസ് ഇല്ലെങ്കിൽ അടച്ചുപൂട്ടിക്കാൻ മുനിസിപ്പൽ കോർപറേഷനോട് ആവശ്യപ്പെടണം. അവർക്ക് ഒരു ജോലിയും നൽകരുത്. അവരുടെ തല നേരെയാക്കണമെങ്കിൽ എവിടെ കണ്ടാലും സമ്പൂർണമായി ബഹിഷ്കരിക്കുക മാത്രമാണ് പ്രതിവിധി. ഇക്കാര്യം നിങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിൽ കൈ ഉയർത്തുക' -ബി.ജെ.പി എം.പി ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച പ്രവർത്തകരെല്ലാം കൈകൾ ഉയർത്തുകയും ചെയ്തു. 'നമ്മൾ അവരെ ബഹിഷ്കരിക്കും' എന്ന് പ്രതിജ്ഞ ചൊല്ലാനും സദസ്സിനോട് ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടു.

പാർലമെന്റിൽ മാത്രമല്ല, നിയമസഭകളിലുമുണ്ട് യോഗിയെ പോലെ ‘യോഗ്യർ’

വിദ്വേഷ പ്രസംഗത്തിൽ കുപ്രസിദ്ധരായ നിരവധി എം.എൽ.എമാർ രാജ്യത്തെ വിവിധ നിയമസഭകളിലും പരമയോഗ്യരായി വിലസുന്നുണ്ട്. യു.പിയിലെ ജനങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ സംസ്ഥാനം ബംഗാളോ കശ്മീരോ കേരളമോ ആയി മാറുമെന്നായിരുന്നു ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള യോഗിയുടെ പ്രസ്താവന.

‘ഇന്ത്യയിൽ ഹിന്ദുക്കൾ സമാധാനത്തോടെ കഴിയുമ്പോൾ അവർക്കും (മുസ്‍ലിംകൾക്കും) സമാധാനത്തോടെ കഴിയാം. 80 ശതമാനവും 20 ശതമാനവും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. 20 ശതമാനം ഇന്ത്യയിലെ എല്ലാ പ്രവർത്തനങ്ങൾക്കും എതിരാണ്. അവർക്ക് നെഗറ്റീവ് മാനസികാവസ്ഥയാണുള്ളത്. സംസ്ഥാനത്തെ ഫറൂഖാബാദ് ജില്ലയിലെ മണ്ഡലമായ ഭോജ്പൂർ 'ഇസ്‍ലാമാബാദ്' ആക്കാനാണ് സമാജ്‌വാദി പാർട്ടി സർക്കാർ ആഗ്രഹിക്കുന്നത്. മുലായം സിങ് യാദവിനെ മുസ്‍ലിംകൾ പിതാക്കൻമാരെ വിളിക്കുന്നതുപോലെ 'അബ്ബാജാൻ' എന്നാണ് പരിഹാസത്തോടെ യോഗി പരാമർശിക്കുന്നത്. മുസ്‍ലിംകൾക്ക് ഞാനുമായുള്ള ബന്ധം എങ്ങനെയാണോ അതുപോലെയാണ് എനിക്ക് മുസ്‍ലിംകളുമായുള്ള ബന്ധം. അയോധ്യയിൽ ഭഗവാൻ ശ്രീരാമന്റെ മന്ദിരവും കാശിയിൽ ഭഗവാൻ വിശ്വനാഥ് ധാമും നിർമ്മിക്കപ്പെടുന്നു. പിന്നെ എങ്ങനെ മഥുരയും വൃന്ദാവനവും ഉപേക്ഷിക്കും?. അവർ ഒരു ഹിന്ദു പെൺകുട്ടിയെ എടുത്താൽ നമ്മൾ 100 മുസ്‍ലിം പെൺകുട്ടികളെ എടുക്കുക’ -തുടങ്ങിയ നിരവധി പ്രസ്താവനകളാണ് യോഗി നടത്തിയത്.

മുസ്‍ലിമിന് ഇന്ത്യയിൽ തുടരണമെങ്കിൽ രാധേ-രാധേ എന്ന് പറയേണ്ടിവരും -മായങ്കേശ്വർ സിങ് എം.എൽ.എ

ഒരു മുസ്‍ലിമിന് ഇന്ത്യയിൽ തുടരണമെങ്കിൽ രാധേ-രാധേ എന്ന് പറയേണ്ടിവരുമെന്നും അല്ലെങ്കിൽ പാകിസ്താനിലേക്ക് പോകണമെന്നും അമേഠിയിലെ തിലോയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ മായങ്കേശ്വർ സിങ് പറഞ്ഞു.

‘ഹിന്ദുസ്ഥാനിലെ ഹിന്ദു ഉണർന്നാൽ നീട്ടി വളർത്തിയ താടിയെല്ലാം വലിച്ച് ചോതിയാക്കും (മുറുക്കിയ ജട). ഹിന്ദുസ്ഥാനിൽ ജീവിക്കണമെങ്കിൽ 'രാധേ രാധേ' എന്ന് പറയണം, അല്ലെങ്കിൽ വിഭജനകാലത്ത് പാകിസ്താനിലേക്ക് പോയവരെപ്പോലെ. , നിങ്ങൾക്കും പോകാം... നിങ്ങൾക്ക് ഇവിടെ ഒരു പ്രയോജനവുമില്ല" -മായങ്കേശ്വർ സിങ് എം.എൽ.എ പറയുന്നു.

മുസ്‍ലിംകളുടെ തൊപ്പിയൂരി തിലകം അണിയിക്കും -രാഘവേന്ദ്ര സിംഗ് എം.എൽ.എ

ബി.ജെ.പിയെ വീണ്ടും തെരഞ്ഞെടുത്താൽ മുസ്‍ലിംകളുടെ തൊപ്പിയൂരി തിലകം അണിയിക്കും എന്നായിരുന്നു രാഘവേന്ദ്ര സിംഗ് എന്ന യു.പി ഡൊമരിയഗഞ്ചിലെ ബി.ജെ.പി എം.എൽ.എ വർഗീയ പരാമർശം.

ഉത്തർപ്ര​ദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഈ വിദ്വേഷ പ്രസംഗം.

സി​ദ്ധ​രാ​മ​യ്യ​യെ കൊ​ല്ല​ണ​മെ​ന്ന് കർണാടക മ​ന്ത്രി

പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ സിദ്ധ​രാ​മ​യ്യ​യെ കൊ​ല്ല​ണ​മെ​ന്ന് കർണാടക മ​ന്ത്രി അ​ശ്വ​ത് നാ​രാ​യ​ൺ മാ​ണ്ഡ്യ​യി​ൽ പ്രസംഗിച്ചു.

മു​സ്​​ലിം​ക​ൾ ‘ജി​ഹാ​ദി നാ​യ്ക്ക​ൾ’ ആ​ണെ​ന്നും ഒ​രു ഹി​ന്ദു​വി​നെ കൊ​ന്നാ​ൽ പ​ക​രം എ​ട്ട്​ മു​സ്​​ലിം​ക​ളെ കൊ​ല്ല​ണ​മെ​ന്നു​മാ​ണ്​ തു​മ​കു​രു​വി​ൽ വി​ശ്വ​ഹി​ന്ദു​പ​രി​ഷ​ത്​ നേ​താ​വ്​ ശ​ര​ൺ പ​മ്പ്​​വെ​ൽ പ്ര​സം​ഗി​ച്ച​ത്.

മുസ്ലിം കച്ചവടക്കാരിൽ നിന്നും പച്ചക്കറി വാങ്ങരുത് -ബി.ജെ.പി എം.എൽ.എ സുരേഷ്​ തിവാരി

മുസ്ലിം കച്ചവടക്കാരിൽ നിന്നും പച്ചക്കറി വാങ്ങരുതെന്നായിരുന്നു രാജ്യം കൊറോണ വൈറസ്​ ഭീതിയിലുള്ള കാലത്ത് ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ സുരേഷ്​ തിവാരിയുടെ പ്രസംഗം. ഇന്ത്യയിൽ വിദ്വേഷപ്രചരണം അതിരൂക്ഷമായി തുടരുന്നത്​ അന്താരാഷ്​ട്രതലത്തിൽ തന്നെ പ്രതിഷേധങ്ങൾക്കിടയാക്കിയ സമയത്തായിരുന്നു ഈ പ്രസംഗം.

2026ഓടെ രാജ്യം ഹിന്ദു രാഷ്ട്രമാകും, ബാങ്കുവിളിക്കാൻ ഉച്ചഭാഷിണിപോലും ലഭിക്കില്ല -മുൻ എം.എൽ.എ രാജ സിങ്

2026ഓടെ രാജ്യം ഹിന്ദു രാഷ്ട്രമാകുമെന്നും അതോടെ ബാങ്കുവിളിക്കാൻ ഉച്ചഭാഷിണിപോലും ലഭിക്കില്ലെന്നും മുൻ ബി.ജെ.പി എം.എൽ.എ രാജ സിങ് പ്രസംഗിച്ചത്. അഹ്മദ്നഗറിൽ ഹിന്ദു ജന ആക്രോഷ് റാലിക്കിടെയായിരുന്നു വിഷം തുപ്പിയത്. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ മഹാരാഷ്ട്ര പൊലീസ് കേസെടുത്തെങ്കിലും നടപടി ഒന്നുമായില്ല.

‘ഹിന്ദുകൾക്കെതിരെ സംസാരിക്കുകയോ പശുവിനെ അറുക്കുകയോ ചെയ്യുന്നവരെ നേരിടാൻ ശിവജിയുടെ സൈന്യം തയാറാണെന്ന് മനസ്സിലാക്കണം. ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന ഒരാൾപോലും മഹാരാഷ്ട്രയുടെ മണ്ണിൽ ജീവനോടെ ഉണ്ടാകരുത്. മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കണം. അവർ പശുവിനെ കശാപ്പ് ചെയ്യുന്നത് തുടർന്നാൽ അവരെ അതേ രീതിയിൽ കശാപ്പ് ചെയ്യും’ -തുടങ്ങിയ കുപ്രസിദ്ധ പ്രസ്താവനകളും രാജ സിങ് നടത്തിയിട്ടുണ്ട്. മുസ്ലീംകൾക്കെതിരായ വർഗീയ വിദ്വേഷ പ്രസംഗത്തിന്റെ കാര്യത്തിൽ സ്ഥിരം കുറ്റവാളിയായ ടി. രാജ സിങ് എന്നറിയപ്പെടുന്ന താക്കൂർ രാജ സിംഗ് ലോധിനെതിരെ രജിസ്റ്റർ ചെയ്ത 101 ക്രിമിനൽ കേസുകളിൽ ഒന്ന് മാത്രമാണിത്. ഇതുവരെ ഒരു കേസിൽ മാത്രമാണ് രാജാ സിങ് ശിക്ഷിക്കപ്പെട്ടത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് കോടതി പലപ്പോഴും ഇയാളെ കുറ്റവിമുക്തനാക്കി പോരുന്നത്.

Tags:    
News Summary - BJP MPs, MLAs top list of hate speech makers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.