ന്യൂഡൽഹി: യൂണിയൻ ബാങ്കിലെ 52 കോടിയുടെ സാമ്പത്തിക തട്ടിപ്പിൽ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്ഥാപനത്തിെൻറ ഡയറക്ടർമാർക്കെതിരെയാണ് അന്വേഷണം. തട്ടിപ്പ് നടത്തിയ ഇവർ 2019ൽ രാജ്യം വിട്ടിരുന്നു.
ഫൈവ് കോർ ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിെൻറ ഡയറക്ടർമാരായ അമർജീത് സിങ് കലാറ, സുരീന്ദർ സിങ് കലാറ, ജഗ്ജീത് സിങ് കൗർ കലാറ, സുരീന്ദർ കൗർ കലാറ എന്നിവരാണ് കേസിലെ പ്രതികൾ. വഞ്ചന, തട്ടിപ്പ്, അഴിമതി തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
2015ലാണ് കമ്പനി വായ്പക്കായി സമീപിക്കുന്നതെന്ന് യൂണിയൻ ബാങ്ക് അറിയിച്ചു. തുടർന്ന് 70 കോടി ബാങ്കിന് വായ്പയായി അനുവദിച്ചു. 2016ൽ ഇത് 111 കോടിയായി വർധിപ്പിച്ചു. എന്നാൽ, വായ്പ തിരിച്ചടവ് മുടങ്ങിയതോടെ അക്കൗണ്ടിനെ എൻ.പി.എയായി പ്രഖ്യാപിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫൈവ് കോർ ഇലക്ട്രോണിക്സിെൻറ ഫണ്ടിൽ വലിയ രീതിയിൽ തിരിമറി നടന്നതായി കണ്ടെത്തി. കമ്പനി ഡയറക്ടർമാർ വ്യക്തപരമായി കമ്പനിയുടെ പണം സ്വന്തമാക്കിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇതിന് പുറമേ സ്വർണ ബോണ്ടുകളിലും ഓഹരി വിപണിയിലും പണം നിക്ഷേപിച്ചിരുന്നു. സഹോദര സ്ഥാപനങ്ങളിലേക്ക് പണം മാറ്റുകയും ചെയ്തിരുന്നു. ഇൗ വിവരങ്ങൾ പുറത്ത് വന്നതോടെയാണ് ബാങ്ക് സി.ബി.ഐയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.