ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപോറിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ആക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു.
ഒരാഴ്ചയ്‌ക്കിടെ രണ്ടാം തവണയാണ് ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടാകുന്നത്. രണ്ടുമൂന്ന് ഭീകരര്‍ കൂടി വനത്തിനുള്ളില്‍ കുടുങ്ങിയിട്ടുള്ളതായും സൈന്യം ഇവരെ വളഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ബന്ദിപോറ വനമേഖലയിലെ സൈനികക്യാമ്പിന് നേരെ വെള്ളിയാഴ്ച ഭീകരാക്രണം ഉണ്ടായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ തീവ്രവാദികള്‍ വനത്തിനുള്ളിലേക്ക് ഓടിമറയുകയായിരുന്നു.
ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ക്ക് ആശ്രയം നല്‍കുന്ന വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കുമെന്ന് ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.