പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20 വരെ

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20 വരെ നടക്കുമെന്ന് പാര്‍ലമെന്റികാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ നവംബര്‍ 26ന് ഭരണഘടന ദിനത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്നും കിരണ്‍ റിജിജു അറിയിച്ചു.

ജമ്മു കശ്മീർ, ഹരിയാന, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് എന്നീ നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യസമ്മേളനമാണിത്. ജമ്മു കശ്മീരില്‍ ഇന്ത്യാ സഖ്യം വിജയിക്കുകയും ഹരിയാനയില്‍ ബി.ജെ.പി തുടര്‍ഭരണം നേടുകയും ചെയ്തു. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുളള തെരഞ്ഞെടുപ്പ് നവംബര്‍ 13നും നവംബര്‍ 20നും നടക്കും. നവംബർ 23ന് വിധി പ്രഖ്യാപിക്കും.

വഖഫ് ബില്ലിലെ വിവാദ ഭേദഗതികളും, ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ബി.ജെ പി മുന്നോട്ട് വെച്ച നിര്‍ദേശവും പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ചയാകും. അതേസമയം ബി.ജെ.പിയുടെ ജഗദംബിക പാലിന്റെ നേതൃത്വത്തിലുള്ള സംയുക്ത കമ്മറ്റിയാണ് വഖഫ് ഭേദഗതിയെ കുറിച്ചുള്ള പഠനം നടത്തുന്നത്. നവംബര്‍ 29ന് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും.

Tags:    
News Summary - parliaments-winter-session-scheduled-from-november-25-to-december-20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.