ന്യൂഡൽഹി: നോട്ടു നിരോധനത്തിനുശേഷം ബാങ്കുകളിൽ വൻതോതിൽ പണം നിക്ഷേപിച്ച സ്ഥാപനങ്ങെളയും വ്യക്തികെളയും വലയിലാക്കാൻ ആദായ നികുതി വകുപ്പ്. കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച ‘ഒാപറേഷൻ ക്ലീൻ മണി’യുടെ ഭാഗമാണിത്. ലക്ഷം പേർക്ക് ഇൗയാഴ്ച നോട്ടീസയച്ചുതുടങ്ങും. ഇവരുടെ ആദായ നികുതി റിേട്ടൺ വിശദമായി പരിശോധിച്ചശേഷമാണ് നടപടി. കണക്കിലെ വ്യത്യാസെത്തക്കുറിച്ച് സമഗ്ര അന്വേഷണം ആരംഭിച്ചതായി ഒൗദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.
50 ലക്ഷത്തിലേറെ രൂപ ബാങ്കിൽ നിക്ഷേപിച്ച 70,000 പേർക്കാണ് ആദ്യഘട്ടത്തിൽ നോട്ടീസ് അയക്കുന്നത്. സംശയമുള്ള നിക്ഷേപം റിേട്ടണിൽ കാണിച്ചിട്ടില്ലെന്നു മാത്രമല്ല, ആദായ നികുതി വകുപ്പിെൻറ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയിട്ടുമില്ല. നോട്ടു നിരോധനത്തിനുശേഷം സമർപ്പിച്ച നികുതി റിേട്ടണിലും നിക്ഷേപങ്ങളിലും അന്തരമുള്ള 30,000 പേർെക്കതിരെയും അടുത്തഘട്ടത്തിൽ നോട്ടീസ് നൽകും. ഇവരുടെ മുൻകാല റിേട്ടണുകളും കൃത്യതയില്ലാത്തതാണ്. നോട്ട് അസാധുവാക്കലിനുശേഷം അക്കൗണ്ടുകൾ വഴി വലിയതോതിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ആദായനികുതി ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഇതിനകം 20,572 നികുതി റിേട്ടണുകൾ സൂക്ഷ്മപരിശോധനക്ക് തിരെഞ്ഞടുത്തിട്ടുണ്ട്. നോട്ടു നിരോധനത്തിനുശേഷം 25-50 ലക്ഷത്തിനിടയിലുണ്ടായ നിക്ഷേപങ്ങളും പരിശോധന പരിധിയിൽവരും.
കള്ളപ്പണം കണ്ടെത്താനുള്ള ഒാപറേഷെൻറ ഭാഗമായി 17.73 ലക്ഷം കേസുകളിലായി 3.68 ലക്ഷം കോടി രൂപയാണ് പരിശോധനയിലുള്ളത്. 23.23 ലക്ഷം ബാങ്ക് അക്കൗണ്ടുകളിലാണിത്. 16.92 ലക്ഷം അക്കൗണ്ടുകളിലായി 11.8 ലക്ഷം പേരിൽനിന്ന് മാത്രമേ ഒാൺലൈനിൽ പ്രതികരണം ലഭിച്ചിട്ടുള്ളൂ -ആദായനികുതി വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
‘‘50 ലക്ഷത്തിലേറെ രൂപ ബാങ്കിൽ നിക്ഷേപിച്ചവരോട് വീണ്ടും വിശദീകരണം തേടിയിട്ടുണ്ട്. ചോദ്യത്തിന് മറുപടിയാണ് ആവശ്യം. സഹകരിക്കുന്നില്ലെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങും. ഇതുപോലെതന്നെ 25 ലക്ഷത്തിന് മുകളിലും 50 ലക്ഷത്തിന് താഴെയും നിക്ഷേപിച്ചവർക്കെതിരെയും നടപടി വരും -മുതിർന്ന െഎ.ടി ഉദ്യോഗസ്ഥൻ പറഞ്ഞു.
നിയമാനുസൃതം വെളിപ്പെടുത്താത്ത വരുമാനം ഇതിനകം കണ്ടെത്തിയത് 7961 കോടി രൂപയാണ്. ആദായ നികുതി ഉദ്യോഗസ്ഥർ നടത്തിയ 8239 സർവേ ഒാപറേഷനിലൂടെ 6745 കോടിയുടെ കള്ളപ്പണം കെണ്ടത്തിയിട്ടു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.