ഗുവാഹതി: ഭക്ഷ്യ സംസ്കരണ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളുടെ പേരിൽ കോൺഗ്രസ് ലോക്സഭ ഉപനേതാവ് ഗൗരവ് ഗൊഗോയിക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭൂയാൻ ശർമ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
കാമരൂപ് സിവിൽ കോടതിയിൽ വെള്ളിയാഴ്ചയാണ് കേസ് ഫയൽ ചെയ്തത്. സെപ്റ്റംബർ 26ന് കേസ് പരിഗണിക്കും. നാഗോൺ ജില്ലയിലെ കാലിയാബോറിലെ ദരിഗാജി ഗ്രാമത്തിലെ 17 ഏക്കർ കൃഷിഭൂമി മുഖ്യമന്ത്രിയുടെ ഭാര്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രൈഡ് ഈസ്റ്റ് എന്റർടൈൻമെന്റ്സ് വാങ്ങി ഒരുമാസത്തിനുള്ളിൽ വ്യവസായ ഭൂമിയായി തരംതിരിച്ചതായി ഡിജിറ്റൽ മാധ്യമമായ ‘ദ ക്രോസ് കറന്റ്’ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനുപിന്നാലെ ഗൊഗോയ് ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. ഭക്ഷ്യസംസ്കരണ പദ്ധതിക്കായി മുഖ്യമന്ത്രിക്കും ഭാര്യക്കും കേന്ദ്രസർക്കാറിന്റെ സബ്സിഡി ലഭിക്കുന്നുണ്ടെന്നായിരുന്നു ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.