കൊൽക്കത്ത: അനാഥമായി ബംഗാളിലെ ആദ്യ കോവിഡ് ഇരയുടെ മൃതദേഹം. ഒടുവിൽ പ്രാദേശിക ഭരണകൂടത്തിൻെറ നേതൃത്വത്തിൽ ശ് മശാനത്തിൽ സംസ്കാരം. കോവിഡ് ബാധയായതിനാൽ ബന്ധുക്കളും നിരീക്ഷണത്തിൽ കഴിയുകയാണ്. അതിനാൽ ആശുപത്രിയിൽ രേഖകള ിൽ ഒപ്പിടാനോ മരണ സർട്ടിഫിക്കറ്റ് വാങ്ങാനോ ബന്ധുക്കൾക്ക് എത്താൻ കഴിഞ്ഞില്ല. തുടർന്ന് മണിക്കൂറുകൾ കാത്തുവെച്ച മൃതദേഹം പ്രാദേശിക ഭരണകൂടത്തിൻെറ നേതൃത്വത്തിൽ സംസ്കരിക്കുകയായിരുന്നു.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ മൃതദേഹം സംസ്കരിക്കാവൂ എന്ന് സർക്കാർ ആശുപത്രികൾക്ക് നിർദേശം നൽകിയിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകരുതെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ ബന്ധുക്കളുടെ സമ്മതത്തോടെ മാത്രമേ മൃതദേഹം സംസ്കാരിക്കാനാകൂ.
എന്നാൽ മണിക്കൂറുകൾ കാത്തിരുന്നിട്ടും 57 കാരൻെറ മൃതദേഹം സംസ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധുക്കളാരും എത്തിയില്ല. ഇദ്ദേഹത്തിൻെറ ഭാര്യ മറ്റൊരു ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ആശുപത്രിയിൽ എത്തി അവരുടെ സമ്മതം എഴുതി വാങ്ങുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അണുബാധയെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇദ്ദേഹം ആദ്യം ചികിത്സ തേടിയെത്തിയത്. വിദേശയാത്ര നടത്തിയിട്ടുണ്ടായിരുന്നില്ല. എന്നാൽ സംശയം തോന്നിയതിനെ തുടർന്ന് കോവിഡ് പരിശോധന നടത്തിയപ്പോൾ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ബംഗാളിൽ നാലാമതായി റിപ്പോർട്ട് ചെയ്ത കോവിഡ് ബാധയായിരുന്നു ഇത്.
മൃതദേഹം ദഹിപ്പിക്കാൻ ആശുപത്രി അധികൃതർ പ്രാദേശിക ഭരണകൂടത്തിന് കൈമാറി. ഇയാളുടെ വീടിന് സമീപത്തെ വൈദ്യൂതി ശ്മശാനത്തിൽ സംസ്കരിക്കാനായിരുന്നു തീരുമാനം. ശ്മശാന ജീവനക്കാരും പ്രദേശവാസികളും ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചു. വൈറസ് പടരുമെന്ന കാരണം പറഞ്ഞ് എല്ലാവരും ഒഴിഞ്ഞുമാറി. പിന്നീട് ഒമ്പതുമണിയോടെയാണ് മൃതദേഹം ശ്മശാനത്തിൻെറ അകത്തേക്ക് പ്രവേശിപ്പിച്ചത്.
എന്തായാലും സംഭവത്തോടെ പ്രദേശവാസികളെല്ലാവരും ആശങ്കയിലാണ്. ഐസൊലേഷൻ കഴിഞ്ഞ് വരുേമ്പാൾ ഇയാളുടെ ബന്ധുക്കളെ നാട്ടിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് നാട്ടുകാർ ഭീഷണിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.