ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനം എന്‍.എസ്.യു.ഐക്ക്. ജോയിന്‍റ് സെക്രട്ടറി സീറ്റും എന്‍.എസ്.യു.ഐ വിജയിച്ചു. ഏഴുവര്‍ഷത്തിന് ശേഷമാണ് എന്‍.എസ്.യു.ഐക്ക് ഡല്‍ഹി സര്‍വകലാശാല പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്. സെക്രട്ടറി, വൈസ് പ്രസിഡന്റ് സീറ്റുകളിൽ എ.ബി.വി.പി വിജയിച്ചു.
എ.ബി.വി.പിയുടെ ഋഷഭ് ചൗധരിയെ 1,300ൽ അധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് റൗണക് ഖത്രി പ്രസിഡന്‍റ് സ്ഥാനം പിടിച്ചടക്കിയത്. വൈസ് പ്രസിഡന്‍റായി എന്‍.എസ്.യു.ഐയുടെ ഭാനുപ്രതാപ് സിങ് തെരഞ്ഞെടുക്കപ്പെട്ടു. 1300 വോട്ടുകള്‍ക്കാണ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുടെ വിജയം.
മിത്രവിന്ദ കരണ്‍വാൾ സെക്രട്ടറിയായും ലോകേഷ് ചൗധരി ജോയിന്‍റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മുൻ വർഷങ്ങളിൽ നാല് സെൻട്രൽ പാനൽ സീറ്റുകളിൽ മൂന്നെണ്ണവും നേടി എ.ബി.വി.പി ആധിപത്യം പുലർത്തിയിരുന്നു.
നാല് സീറ്റുകളിലേക്ക് 21 സ്ഥാനാർഥികളാണ് മത്സരിച്ചത്. സെപ്റ്റെബർ 28നായിരുന്നു ഫലപ്രഖ്യാപനം തീരുമാനിച്ചിരുന്നത്. എന്നാൽ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഹൈകോടതി തടഞ്ഞുവച്ചതിനെ തുടര്‍ന്നാണ് ഫലപ്രഖ്യാപനം നീണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.