ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ നടന്ന ഏറ്റുമുട്ടലിനിെട ചൈനയുടെ സൈന്യം പിടികൂടിയ 10 ഇന്ത്യൻ സൈനികരെ മോചിപ്പിച്ചു. രണ്ടു രാജ്യങ്ങളുടെയും മേജർ ജനറൽ തലത്തിൽ നടന്നുവരുന്ന ഒത്തുതീർപ്പു ചർച്ചകളുടെ ഭാഗമാണിത്. രണ്ട് മേജർമാർ അടക്കം നാല് ഓഫിസർമാരും വിട്ടയച്ചവരിൽ ഉൾപ്പെടും.
ഇനി ആരും ചൈനയുടെ പിടിയിലില്ലെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. അതേസമയം, തങ്ങളുടെ സേന ഇന്ത്യൻ സൈനികരെ ആരെയും പിടികൂടിയിരുന്നില്ല എന്നാണ് ചൈനീസ് വിദേശകാര്യ വകുപ്പ് വിശദീകരിച്ചത്.
എന്നാൽ, ചർച്ചകൾ നടക്കുേമ്പാൾ ചൈനയുടെ കസ്റ്റഡിയിലുള്ള സൈനികർക്ക് ആപത്തൊന്നും വരാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിലാണ് നേരത്തെ കസ്റ്റഡി വിവരം വെളിപ്പെടുത്താതിരുന്നതെന്ന് പ്രതിരോധ കേന്ദ്രങ്ങൾ പറഞ്ഞു.
മേജർ ജനറൽ അഭിജിത് ബാപതും ചൈനീസ് മേജർ ജനറലുമായി, ഗൽവാനിൽനിന്നുള്ള പിന്മാറ്റമടക്കമുള്ള ഒത്തുതീർപ്പു ചർച്ചകൾ തുടരുകയാണ്. എന്നാൽ, നിലപാടിൽ വിട്ടുവീഴ്ച ഉണ്ടായിട്ടില്ല. ഗൽവാനിലെ ഏറ്റുമുട്ടൽ നടന്ന പ്രദേശം തങ്ങളുടേതാണെന്ന വാദമാണ് ചൈന ഉന്നയിക്കുന്നത്.
സംഘർഷം തുടരുന്നതിനിെട, വ്യോമസേന മേധാവി ആർ.കെ.എസ്. ഭദോരിയ രണ്ടുദിവസത്തെ സന്ദർശനത്തിന് ലഡാക്കിനടുത്ത ലേയിലെത്തി. സന്നാഹങ്ങൾ വിലയിരുത്താനാണിത്. മുൻകരുതൽ എന്ന നിലയിൽ പോർവിമാനങ്ങൾ മുന്നണി വ്യോമതാവളങ്ങളിൽ എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.