തൃണമൂൽ നേതാവിന്‍റെ കൊലപാതകം; 12 വീടുകൾക്ക് തീയിട്ടു, 11 മരണം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂമിൽ 12 വീടുകൾ തീയിട്ട സംഭവത്തിൽ 11 പേർ മരിച്ചു. ബിർഭൂമിൽ നടന്ന തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്‍റെ കൊലപാതകത്തിന്‍റെ പ്രതികാരമായാണ് പ്രദേശത്തെ വീടുകൾ അഗ്നിക്കിരയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി സർക്കാർ അറിയിച്ചു.

തിങ്കളാഴ്ചയാണ് ബിർഭൂമിലെ രാംപൂർഹട്ടിൽ തൃണമൂൽ പ്രവർത്തകനായ ഭാദു പ്രധാനെ ദേശീയപാതക്ക് സമീപത്ത് വെച്ച് ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. ഉടൻ തന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇതിന്‍റെ തുടർച്ചയായാണ് രാംപൂർഹട്ടിലെ നിരവധി വീടുകൾ ഇന്ന് പുലർച്ചെ അഗ്നിക്കിരയാക്കിയത്. 11 മൃതദേഹങ്ങൾ ഇതിനോടകം കണ്ടെത്തിയെന്നും ഇതിൽ ഏഴെണ്ണം ഒരു വീട്ടിൽ നിന്നാണ് കണ്ടെത്തിയതെന്നും വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ അന്വേഷണത്തിനായി മൂന്നംഗ പ്രത്യേക സംഘത്തെ ബംഗാൾ സർക്കാർ ചുമതലപ്പെടുത്തി. ആകെ 10 പേർ മരിച്ചെന്നും ഇത് രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പുറത്ത് സംഭവിച്ചതല്ലെന്നും ബംഗാൾ ഡി.ജി മനോജ് മാളവ്യ പറഞ്ഞു.

Tags:    
News Summary - 10 killed as Bengal mob sets houses afire; 'arson orgy' tweets Governor Jagdeep Dhankhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.